Sunday, March 6, 2016
ചിന്താ സരണി.: ശിവരാത്രി മാഹാത്മ്യം
ചിന്താ സരണി.: ശിവരാത്രി മാഹാത്മ്യം: “ആയിരം ഏകാദശിക്കു തുല്യമാണ് അര ശിവരാത്രി” കുംഭമാസത്തിലെ കൃഷ്ണപക്ഷ ചതുര്‍ദര്‍ശി മഹാശിവരാത്രി. പഞ്ചാക്ഷരി മന്ത്രങ്ങളാല്‍ ഭക്തലക്ഷങ്ങള്‍ മഹാ...
ശിവരാത്രി മാഹാത്മ്യം
“ആയിരം ഏകാദശിക്കു തുല്യമാണ് അര ശിവരാത്രി”
കുംഭമാസത്തിലെ കൃഷ്ണപക്ഷ ചതുര്‍ദര്‍ശി മഹാശിവരാത്രി. പഞ്ചാക്ഷരി മന്ത്രങ്ങളാല്‍ ഭക്തലക്ഷങ്ങള്‍ മഹാദേവനെ സ്തുതിക്കുന്ന പുണ്യദിനമാണ് ശിവരാത്രി. കോശ ശ്രോതസുകളായ സൂര്യന്‍,ചന്ദ്രന്‍, അഗ്നി എന്നിവയെ പ്രതിനിധീകരിക്കുന്ന ഭഗവാന്റ മൂന്നു നേത്രങ്ങള്‍ ഉള്ളതിനാല്‍ മുക്കണ്ണനായി. പുലിത്തോലണിഞ്ഞവനും പന്നഗഭൂഷണനനും ഭസ്മാലംകൃതനുമായ ശിവന്‍ ത്യാഗത്തിന്റെയും വൈരാഗ്യത്തിന്റെയും ആത്മജ്ഞാനത്തിന്റെയും മൂര്‍ത്തിയായ ജഗത്ഗുരുവും ജഗത്പതിയുമാണ്.
ലോകൈകനാഥനായ പരമശിവനു വേണ്ടി പാര്‍വതീദേവി ഉറക്കമിളച്ചു പ്രാര്‍ഥിച്ച രാത്രിയാണത്രേ ശിവരാത്രി. മാഘമാസത്തിലെ കൃഷ്ണപക്ഷ ചതുര്‍ദശി ദിവസമായിരുന്നു അത്. അതുകൊണ്ട് എല്ലാ കൊല്ലവും മാഘ മാസത്തിലെ കറുത്ത ചതുര്‍ദശി ദിവസം ഭാരതം മുഴുവന്‍ ശിവരാത്രി ആഘോഷിക്കുന്നു.
ശിവപുരാണത്തിലും കമ്പരാമായണത്തിലും ദേവീഭാഗവതത്തിലുമൊക്കെ ശിവരാത്രിയെപ്പറ്റി പരാമര്‍ശങ്ങളുണ്ട്. സൃഷ്ടികര്‍ത്താവായ ബ്രഹ്മാവും മഹാവിഷ്ണുവും തമ്മിലുണ്ടായ തര്‍ക്കവും യുദ്ധവുമാണ് ശിവപുരാണത്തിലെ ഐതിഹ്യത്തിന്റെ പ്രധാന പൊരുള്‍. പാലാഴി മഥനവുമായ ബന്ധപ്പെട്ട കഥയാണ് ഇതിനുള്ളത്. ജരാനര ബാധിച്ച ദേവന്മാരുടെ ആരോഗ്യം വീണ്ടെടുക്കുന്നതിന് അമൃത് കടഞ്ഞെടുക്കുന്നതിന് മന്ഥര പര്‍വതത്തെ മത്തായും സര്‍പ്പശ്രേഷ്ഠനായ വാസുകിയെ കയറായും ഉപയോഗിച്ചു.
ദേവന്മാരും അസുരന്മാരും ചേര്‍ന്നുള്ള കടച്ചില്‍ പുരോഗമിച്ചപ്പോള്‍ വാസുകി കാളകൂട വിഷം ഛര്‍ദ്ദിച്ചു. വിഷം ഭൂമിയില്‍ പതിച്ചാല്‍ ഉണ്ടായേക്കാവുന്ന ദുരന്തം മുന്നില്‍ കണ്ട് പരമശിവന്‍ വിഷം പാനം ചെയ്തു. മഹാദേവന്റെ മഹാത്യാഗത്തെ സ്തുതിച്ച് ദേവഗണങ്ങള്‍ രാത്രി മുഴുവന്‍ ഉണര്‍ന്നിരുന്ന് ശിവഭജനം ചെയ്തുവെന്നാണ് ഐതിഹ്യം. ഇത് കമ്പരാമായണത്തിലാണുള്ളത്. അതിനാല്‍ കുംഭമാസത്തിലെ ചതുര്‍ദശി ദിവസം ശിവഭക്തര്‍ ആഹാരം കഴിക്കാതെ ഉറക്കമൊഴിച്ച് ശിവസങ്കീര്‍ത്തനം ചെയ്തു വ്രതമനുഷ്ഠിച്ചു. അതാണ് ശിവരാത്രിയായി കൊണ്ടാടുന്നത്.
അമൃതമഥനം ആരംഭിക്കുന്നു
വിഷ്ണുവിന്റെ നിര്‍ദ്ദേശാനുസാരം ദേവന്മാര്‍ അസുരന്മാരോട് സന്ധിചെയ്ത് അമൃതത്തിനായി പ്രയത്നിച്ചു തുടങ്ങി. മന്ഥരപര്‍വ്വതത്തെ കടക്കോലും വാസുകിയെ കയറുമാക്കി വേഗത്തില്‍ സമുദ്രം കടഞ്ഞു തുടങ്ങി. മഥനം ഉല്‍ക്കടമായതോടു കൂടി വാസുകിയുടെ വായില്‍ നിന്നും കരാളമായ കാളകൂടവിഷം പുറത്തു ചാടി. (കാളകൂടവിഷം പാലാഴിയില്‍ നിന്നും ഉയര്‍ന്നു വന്നതാണെന്നും അഭിപ്രായഭേദമുണ്ട് ) കാളകൂടവിഷം വലിയ പുകയും അഗ്നിജ്വാലകളും നിറഞ്ഞ് ജലപ്പരപ്പില്‍ കാണപ്പെട്ടു. അതിതീഷ്ണ ഗന്ധം തട്ടിയിട്ട് ത്രിലോകങ്ങളും മയങ്ങിപ്പോയി. അസുരന്മാര്‍ ഓടി. ദേവന്മാര്‍ ഭയന്നു. വിഷ്ണു ഭീരുത വെളിപ്പെടുത്താതെ സ്വന്തം ഇന്ദ്രിയങ്ങളെ മൂടി. ലോകമാകെ ദഹിച്ചു നശിക്കുമെന്ന നില വന്നു കൂടി.
ഇത്തരുണത്തില്‍ സാഹസികോഗ്രനായ രുദ്രമൂര്‍ത്തി ആ വിഷദ്രാവകം മുഴുവന്‍ വായ്ക്കകത്താക്കി. ഇതു കണ്ട് ഭയവിഹ്വലയായ പാര്‍വ്വതി, ഉദരത്തിലേക്ക് ഇറങ്ങാതിരിക്കാന്‍ ശിവകണ്ഠം ഞെക്കി മുറുക്കി പിടിച്ചു. വായില്‍ നിന്നും പുറത്തേയ്ക്ക് വരാതിരിക്കാന്‍ മഹാവിഷ്ണു വായ് പൊത്തി പിടിച്ചു. മേലോട്ടും കീഴോട്ടും ഗതിമുട്ടിയ വിഷം ശിവകണ്ഠത്തില്‍ നീലച്ഛായയായി പറ്റിപ്പിടിച്ചു. അങ്ങനെ പരമശിവന്‍ “നീലകണ്ഠ” നായിത്തീര്‍ന്നു. വിഷത്തിന്റെ ആവി തട്ടിയ മഹാവിഷ്ണു ‘’നീലവര്‍ണ്ണ‘’നും, ശ്രീപാര്‍വ്വതി ‘’കാളി’‘യുമായി.
ഹിന്ദുക്കളുടെ ഒരു വിശേഷദിവസം. കുംഭമാസത്തിലെ കൃഷ്ണപക്ഷ ചതുര്‍ദശി ദിവസമാണ് ശിവരാത്രി ആഘോഷിക്കുന്നത്. ദേവാസുരന്മാര്‍ ഒത്തുചേര്‍ന്ന് പാലാഴി കടഞ്ഞപ്പോഴുണ്ടായ കാളകൂടമെന്ന ഭയങ്കര വിഷം ലോകവിനാശം തടയാനായി ശിവന്‍ കുടിച്ചു. അതിനെത്തുടര്‍ന്ന് ശിവനുണ്ടായ ബോധക്ഷയത്തെ സൂചിപ്പിക്കുന്ന ദിനമാണിത്. ശ്രീപരമേശ്വരന്റെ ഈ അദ്ഭുത പ്രവര്‍ത്തി കണ്ട് ദേവ-ദൈത്യ-മാനവര്‍ ശിവനെ പ്രകീര്‍ത്തിച്ചു കൊണ്ട് രാത്രി മുഴുവന്‍ ഉറങ്ങാതെയിരുന്നു. അതിനു ശേഷം കടച്ചില്‍ തുടര്‍ന്നപ്പോള്‍ പാലാഴിയില്‍ നിന്ന്‍ അമൃത് ലഭിച്ചുവെന്നും അത് പാനം ചെയ്ത ദേവന്മാര്‍ ജനാനരമുക്തരായി ആരോഗ്യവും ഓജസ്സും വീണ്ടെടുത്തുവെന്നുമാണ് ഐതിഹ്യം.
ദേഹാഹങ്കാരത്താല്‍ മനസ്സിനും, ബുദ്ധിക്കും ജരാനരകള്‍ ബാധിച്ച മനുഷ്യനെ അതില്‍ നിന്ന് മോചിപ്പിക്കാനായി ഭഗവാന്‍ നല്‍കിയ ദിവ്യജ്ഞാനത്തെ ബുദ്ധിയില്‍ മനനം ചെയ്യുമ്പോള്‍ ദുര്‍വികാരങ്ങള്‍ക്ക് അടിപ്പെട്ട മനസ്സില്‍ നിന്ന് ആദ്യം വിഷം വമിച്ചേക്കാം. എന്നാല്‍ ഭയപ്പെടാതെ അത് ഈശ്വരനില്‍ സമര്‍പ്പിച്ചാല്‍ ഈശ്വരന്‍ അത് സ്വയം സ്വീകരിക്കുന്നു. പിന്നീട് ബുദ്ധിയില്‍ ഉദയം ചെയ്യുന്ന ഈശ്വരീയ ജ്ഞാനത്തിന്റെ അമൃതം മനസ്സിനെ ബാധിച്ച സര്‍വ്വജരാനരകളും നീക്കി, അതിനെ ശക്തമാക്കി ജീവിതം സുഖ- ശാന്തിമയമാക്കുന്നു.
അതുകൊണ്ടു തന്നെ ഇന്നും ശിവഭക്തന്മാര്‍ ദിവസം മുഴുവന്‍ ഉറങ്ങാതെ ഉപവസിച്ച്, രാത്രി ഉറങ്ങാതെ ഈ ദിനത്തില്‍ ശിവപൂജ ചെയ്തുകൊണ്ടിരിക്കുന്നു. ഇന്ത്യയൊട്ടാകെ ശിവരാത്രി ആഘോഷിക്കാറുണ്ട്. കേരളത്തിലെ ആലുവ ശിവരാത്രി പ്രസിദ്ധമാണ്
സര്‍വ പാപങ്ങളും തീര്‍ക്കുന്നതാണ് ശിവരാത്രി വൃതാചരണം .

Saturday, February 15, 2014
ആറ്റുകാല്‍ പൊങ്കാല
ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിലെ അതിപ്രധാനമായ ഉത്സവമാണ് കുംഭമാസത്തിലെ പൊങ്കാല. ദ്രാവിഡ ജനതയുടെ ആചാരവിശേഷമാണ് പൊങ്കാലയെങ്കിലും കേരളത്തിന്‍റെ തെക്കന്‍ നാടുകളില്‍ മാത്രം ആദ്യകാലങ്ങളില്‍ പ്രചരിച്ചിരുന്ന പൊങ്കാല ക്രമേണ മറ്റു സ്ഥലങ്ങളില്‍ കൂടി വ്യപരിക്കുന്നതായിട്ടാണ് കണ്ടു വരുന്നത്.
കാര്‍ത്തിക നക്ഷത്രത്തില്‍ ആരംഭിക്കുന്ന ഉത്സവപരിപാടികള്‍ കുംഭമാസത്തിലെ പൂരം നാളും പൗര്‍ണമിയും ഒത്തു ചേരുന്ന ദിവസം (ഒമ്പതാം ദിവസം) നടക്കുന്ന പൊങ്കാലയോടും തുടര്‍ന്ന് കുരുതി തര്‍പ്പണത്തോടും കൂടി സമാപിക്കുന്നു.
ഒന്നാം ദിവസം പച്ചപ്പന്തല്‍ കെട്ടി നിശ്ചിതമുഹൂര്‍ത്തത്തില്‍ കണ്ണകി ചരിതം പ്രകീര്‍ത്തിച്ചുകൊണ്ട് പാട്ടുപാടി ദേവിയെ കുടിയിരുത്തുന്നു. കൊടുങ്ങല്ലൂര്‍ ഭഗവതിയെ ആവാഹിച്ചു കൊണ്ടു വന്ന് ഈ പത്തു ദിവസവും കുടിയിരുത്തുന്നതായിട്ടാണ് സങ്കല്പം.
പാട്ടു തുടങ്ങിയാല്‍ പൊങ്കാല വരെ എല്ലാ ദിവസങ്ങളിലും ക്ഷേത്ര ചടങ്ങുകള്‍ക്ക് പുറമേ വിവിധ കലാപരിപാടികളും അവതരിപ്പിക്കുന്നു.
മിക്കവാറും എല്ലാ ദിവസവും പൂജ കഴിഞ്ഞ് നടയടയ്ക്കുന്നതിന് മുന്‍പ് വിവിധ വര്‍ണക്കടലാസുകളാലും ആലക്തിക ദീപങ്ങളാലും അലംകൃതങ്ങളായ ദേവീ വിഗ്രഹം വഹിച്ചു കൊണ്ടുള്ള നേര്‍ച്ച വിളക്കുകെട്ടുകള്‍ ക്ഷേത്രത്തിനു ചുറ്റും നൃത്തം വയ്ക്കാറുണ്ട്.
ഉത്സവത്തിന്‍റെ ഒമ്പതാം ദിവസമാണ് വിശ്വപ്രസിദ്ധമായ പൊങ്കാല നടക്കുന്നത്.
കുംഭമാസത്തിലെ കാര്‍ത്തികനാളില്‍ ആറ്റുകാലില്‍ പൊങ്കാലമഹോത്സവത്തിന് തുടക്കം കുറിക്കും. ഭക്തരര്‍പ്പിക്കുന്ന ഏറ്റവും വലിയ നൈവേദ്യമാണ് പൊങ്കാല.
പൂരം നാളിലാണു പൊങ്കാല. ഉത്സവത്തിന്‍റെ തുടക്കമായി ഭഗവതിയുടെ കൈയില്‍ ആദ്യം കാപ്പുകെട്ടും. തുടര്‍ന്ന് മേല്‍ശാന്തിയുടെ കൈയിലും. കാപ്പുകെട്ടി കുടിയിരുത്തി കഴിഞ്ഞാല്‍ തുടര്‍ന്നുള്ള ഒന്പതു ദിവസങ്ങളില്‍ കണ്ണകീ ചരിതം തോറ്റംപാട്ട്. കണ്ണകിയുടെ കണവനായ പാലകനെ തോറ്റുന്നത് ഒമ്പതാം ദിവസമാണ്. ഇതു കഴിഞ്ഞാണ് പൊങ്കാല.
പൂരം നാളിലെ ശുഭമുഹൂര്‍ത്തത്തില്‍ മേല്‍ശാന്തി ശ്രീകോവിലില്‍ നിന്നു തെളിക്കുന്ന ദീപം തിടപ്പള്ളിയില്‍ പ്രത്യേകം തയ്യാറാക്കിയ നിവേദ്യ അടുപ്പു കത്തിക്കുന്നു. പിന്നീട് കീഴ്ശാന്തി ദീപം പുറത്തേക്കാനയിച്ച പാട്ടുപുരയുടെ മുന്നിലെ പണ്ടാര അടുപ്പു കത്തിക്കുന്നു.
കതിനകളും ചെണ്ടമേളവും കുരവയും ആകാശത്തിലുയരുമ്പോള്‍ നിരന്നിരിക്കുന്ന പതിനായിരക്കണക്കിന് അടുപ്പുകളില്‍ തീനാളങ്ങളുയരും. ഉണക്കലരിയും തേങ്ങയും ശര്‍ക്കരയും പുത്തന്‍ മണ്‍കലത്തില്‍ വെച്ചു തീപൂട്ടിയാണ് പൊങ്കാല തയ്യാറാക്കുന്നത്.
പൊങ്കാലപ്പായസം കൂടാതെ വെള്ളച്ചോറ്, വെള്ളപ്പായസം, വഴനയിലയില്‍ ഉണ്ടാക്കുന്ന തെരളി, പാലും ശര്‍ക്കരയും ചേര്‍ത്തുണ്ടാക്കുന്ന പലഹാരം എന്നിവയെല്ലാം പൊങ്കാല അടുപ്പില്‍ വേവും. വൈകുന്നേരം മേല്‍ശാന്തി പണ്ടാര അടുപ്പിലെ നിവേദ്യം തീര്‍ത്ഥം തളിച്ച് നിവേദിക്കുന്നു.
ഈ സമയം അനേകം പൂജാരിമാര്‍ തീര്‍ത്ഥജലവുമായി നാനാഭാഗങ്ങളിലേക്കു നീങ്ങീ പൊങ്കാല എവിടെയുണ്ടോ അവിടെയൊക്കെ എത്തി തീര്‍ത്ഥം തളിച്ചു നേദിക്കാം. പൊങ്കാല അസ്ഥിരമായ ശരീരത്തിന്‍റെ പ്രതീകമാണ്. സ്വന്തം ശരീരം ദേവിക്കു സമര്‍പ്പിക്കുന്നു എന്നര്‍ത്ഥം
ഭൂമിയെ പ്രതിനിധീകരിക്കുന്ന മണ്‍കലവും അരിയും, മറ്റു ഭൂതങ്ങളായ വായു, ജലം, ആകാശം, അഗ്നി എന്നിവയോടു ചേരുമ്പോള്‍ ഉണ്ടാകുന്ന ആനന്ദമാണ് യഥാര്‍ത്ഥത്തില്‍ പൊങ്കാല നെവേദ്യം.
പൊങ്കാലയ്ക്ക് പുതിയ മണ്‍കലവും പച്ചരിയും ശര്‍ക്കരയും നെയ്യും നാളികേരവും മറ്റുമാണ് ഉപയോഗിക്കുന്നത്. പഞ്ചഭൂതാത്മകമായ ശരീരത്തില്‍ ഉള്‍ക്കൊണ്ടിരിക്കുന്ന അംശങ്ങള്‍ ഒന്നിച്ചു ചേരുമ്പോള്‍ അതില്‍ നിന്നുണ്ടാകുന്ന ആനന്ദം പ്രതീകാത്മാകമായ ഒന്നാണ്.
പൊങ്കാല മഹോത്സവത്തില്‍ ഭക്തരായ സ്ത്രീജനങ്ങള്‍ ജാതിമതഭേദമന്യേ തുറന്ന സ്ഥലത്തു വച്ച് ശുദ്ധവൃത്തിയായി പൊങ്കാല നെവേദ്യം സ്വയം പാകം ചെയ്ത് ആറ്റുകാലമ്മയ്ക്ക് സമര്‍പ്പിച്ച് സായൂജ്യമടയുന്നു.
കുളി കഴിഞ്ഞ് ശുദ്ധിയോടെ ഈറന്‍ വസ്ത്രം ധരിച്ച് സൂര്യതാപം സഹിച്ചുകൊണ്ട് സൂര്യന് അഭിമുഖമായി സ്ത്രീജനങ്ങള്‍ നില്‍ക്കുമ്പോള്‍ തന്നെ ശരീരത്തിലുള്ള വിഷാംശങ്ങള്‍ മാറികിട്ടും എന്നാണ് ആയൂര്‍വേദാചാര്യന്‍മാരുടെ അഭിമതം.
അനേകലക്ഷം സ്ത്രീജനങ്ങള്‍ പങ്കെടുക്കുന്ന പൊങ്കാല നെവേദ്യ സമര്‍പ്പണം ഒരുപൂര്‍വ്വ ദൃശ്യമാണ്. സമൂഹത്തിലെ എല്ലാ തട്ടിലുമുള്ള ലക്ഷക്കണക്കിന് സ്ത്രീജനങ്ങള്‍ തോളോടു തോള്‍ ചേര്‍ന്ന് ആറ്റുകാലമ്മയുടെ തിരുമുമ്പില്‍ പൊങ്കാല സമര്‍പ്പിക്കുന്നു.
പൊങ്കാല നെവേദ്യം സമര്‍പ്പിക്കുന്നതിന്‍റെ ഉദ്ദേശ്യത്തെപ്പറ്റി പല അഭിപ്രായങ്ങളും ഐതീഹ്യങ്ങളും നിലവിലുണ്ട്. മഹിഷാസുര വധത്തിനു ശേഷം ഭക്തജനങ്ങളുടെ മുന്‍പില്‍ പ്രത്യപ്പെടുന്ന ദേവിയെ സ്ത്രീജനങ്ങള്‍ പൊങ്കാല നെവേദ്യം നല്‍കി സ്വീകരിക്കുന്നുവെന്ന് ഒരു സങ്കല്പമുണ്ട്.
തന്‍റെ നേത്രാഗ്നിയില്‍ മധുരാനഗരം ചുട്ടെരിച്ച കണ്ണകിയെ സാന്ത്വനപ്പെടുത്തുന്നതിന് സ്ത്രീകള്‍ നെവേദ്യം അര്‍പ്പിക്കുന്നുവെന്ന ഐതീഹ്യവും പ്രസിദ്ധമാണ്.
പാര്‍വതിയായി അവതരിച്ച ദാക്ഷായണി തന്‍റെ ഭര്‍ത്താവായ പിനാകിയെ ലഭിക്കുവാന്‍ ചെയ്ത തപസ്സിനോട് സ്ത്രീകളുടെ പൊങ്കാലയിടല്‍ കര്‍മ്മത്തെ താരതമ്യപ്പെടുത്താവുന്നതാണ്. സൂര്യനഭിമുഖമായി സൂര്യതാപം ഏറ്റുകൊണ്ട് വായുമാത്രം ഭക്ഷണമായി കഴിച്ച് ഒറ്റക്കാലില്‍ തപസ്സനുഷ്ടിച്ച പാര്‍വ്വതിദേവി തന്‍റെ അഭീഷ്ടസിദ്ധി കൈവരിക്കുന്നതു വരെ ആ നിലയില്‍ തുടര്‍ന്നുവെന്നാണ് പുരാണങ്ങള്‍ ഉദ്ഘോഷിക്കുന്നത്.
അതുപോലെ സര്‍വ്വാഭിഷ്ടദായിനിയായ ആറ്റുകാലമ്മയുടെ തിരുമുമ്പില്‍ വ്രതശുദ്ധിയോടെ തപസ്സനുഷ്ടിച്ച് അഭീഷ്ട സിദ്ധി കൈവരിക്കാന്‍ വേണ്ടിയാണ് സ്ത്രീകള്‍ പൊങ്കാല ഇടുന്നത് എന്ന പ്രതീകാത്മകമായ ഭാവം ഇതിനുണ്ട്.
മതപരിവര്‍ത്തനത്തിന്‍റെ അര്‍ത്ഥാന്തരങ്ങള്‍
ഭാരതത്തില്‍ മുസ്ലീം, ക്രിസ്ത്യന്‍ ശക്തികള്‍ ഹിന്ദുക്കളെ മതപരിവര്‍ത്തനം ചെയ്യിക്കാനുള്ള ശ്രമങ്ങള്‍ വളരെക്കാലമായി നടത്തുന്നുണ്ട്.
മുസ്ലീം മതംമാറ്റശ്രമങ്ങള്‍ക്ക് താടകയുടേയും ക്രിസ്ത്യന്‍ മതപരിവര്‍ത്തന പ്രവര്‍ത്തനങ്ങള്‍ക്ക് പൂതനയുടേയും ഉപമകളാണ് അനുയോജ്യമായ ഉദാഹരണം. ബാലനായ ഭഗവാന്‍ ശ്രീരാമചന്ദ്രനെ വകവരുത്തുന്നതിനായി അസുരന്മാര്‍ എല്ലാവരും കൂടി 'താടക' എന്നൊരു അസുരശക്തിയെ സൃഷ്ടിച്ചു. ആ താടക എങ്ങിനെയാണ് വന്നിരുന്നത് എന്ന് നമുക്കെല്ലാം അറിയാം. വനങ്ങളെ മുഴുവന്‍ വിറപ്പിച്ച്, ചോരക്കണ്ണുകളോടെ അട്ടഹാസങ്ങളോടെ ഏറ്റവും ഭീതി ജനിപ്പിക്കുന്ന രാക്ഷസീയ ഭാവത്തോടെയായിരുന്നു താടകയുടെ വരവ്. എന്നാല്‍ പൂതനയുടേത് മറ്റൊരു രീതിയായിരുന്നു. കംസന്‍, ഭഗവാന്‍ ശ്രീകൃഷ്ണനെ കൊലപ്പെടുത്താന്‍ 'പൂതന' എന്ന മായാവിയെ അയച്ച കഥ എല്ലാവര്‍ക്കും സുപരിചിതമാണല്ലോ. "ഞാനും ഒരമ്മയാണ്. നിങ്ങളെപ്പോലെ എനിക്കും ഉണ്ണിക്കണ്ണനെ എടുക്കുവാനും കളിപ്പിക്കുവാനും ഉള്ള ആഗ്രഹമുണ്ട്. അതിനുള്ള അവസരം തരില്ലേ ?" എന്നിങ്ങനെയാണ് പൂതന ഗോകുലത്തിലെ ശുദ്ധരായ അമ്മമാരെ കബളിപ്പിച്ചത്. എന്നാല്‍ ഭഗവാന്‍ ശ്രീകൃഷ്ണനെ കബളിപ്പിക്കാന്‍ പൂതനയ്ക്കോ, ഭഗവാന്‍ ശ്രീരാമചന്ദ്രനെ വധിക്കാന്‍ താടകയ്ക്കോ കഴിഞ്ഞില്ല എന്നും മറിച്ചു വധോദ്യമത്തിനു വന്നവര്‍ക്ക് സര്‍വ്വനാശമായിരുന്നു വിധി എന്നും നമുക്കെല്ലാമറിയാം.
കുറെ നാള്‍ മുന്‍പ് ബാംഗ്ലൂരില്‍ ഒരു പോസ്റ്റര്‍ കാണാനിടയായി. അതില്‍ 'കറുത്ത യേശു' എന്നെഴുതിയിരുന്നു. അത് മാത്രമല്ല, അതിനു മുകളില്‍ 'ഏകം സത്' എന്നു മാത്രം
അച്ചടിച്ചിരുന്നു. 'വിപ്ര ബഹുധാ വദന്തി' എന്ന ബാക്കിഭാഗം എഴുതിയിരുന്നില്ല. ഇതിന്‍റെ ഉദ്ദേശ്യം വ്യക്തമാണ് ഈ യേശു ഏഷ്യയുടെ ദൈവമാണെന്നും അത് ഏകമാത്ര സത്യമാണെന്നും സൂചിപ്പിക്കുന്നു. എന്നാല്‍ എല്ലാ മാര്‍ഗ്ഗങ്ങളെയും അംഗീകരിക്കുന്ന അടുത്ത വാചകം വിട്ടു കളഞ്ഞിരിക്കുന്നു. ഇവിടത്തെ ജനങ്ങള്‍ അത് മനസ്സിലാക്കാതെ അസ്തപ്രജ്ഞരായി നില്‍ക്കുകയാണ്. എന്നാല്‍ ശ്രീകൃഷ്ണനറിയാം പൂതനയാരെന്ന്.
അഭിനവ ഭാരതത്തില്‍ പൂതനയെയും താടകയെയും തിരിച്ചറിയാനാവാത്ത വിധം സ്തംഭിച്ചു നില്‍ക്കുകയാണ് ഹിന്ദുക്കള്‍.സ്വന്തം മകളുടെ ശവം കുളത്തില്‍ നിന്നും കായലില്‍ നിന്നും കിട്ടുമ്പോളും അത് വളരെ ബുദ്ധിപൂര്‍വം നടന്നു വരുന്ന ഒരു മത പരിവര്‍ത്തന തന്ത്രത്തിന്റെ ഭാഗമാണെന്ന് മനസിലാക്കാന്‍ അവന് സാധിക്കുന്നില്ല .... അല്ലെങ്കില്‍ സമയം വളരെ വൈകുന്നു .... ക്രിസ്റ്റിയന്‍ വിഭാഗങ്ങള്‍ അടുക്കും ചിട്ടയോടെയും ആദിവാസി മേഘലകളില്‍ ഇത് നാദത്തി വരുമ്പോള്‍ മുസ്ലിം യുവാക്കള്‍ ഹിന്ദു പെണ്കുട്ടി കളെ സ്നേഹം നടിച്ച് വലയിലാക്കി മത പരിവര്‍ത്തനം നടത്തുന്നു ....
മുസ്ലിം മത പ്രാന്തന്‍മാര്‍ വിറളി പിടിച്ച് ഓടി നടന്നു ഹിന്ദു വിനെ മതപരിവര്‍ത്തനം നടത്തിയിരുന്ന കാലം കഴിഞ്ഞു പോയി .ഇന്ന് അവന് അത് സാധിക്കില്ല എന്നു നന്നായി അറിയാം.അത് കൊണ്ട് തന്നെ ഇങ്ങനെ ഒരു പൈശാചികമായ രീതിയിലൂടെ അവര്‍ മതം മാറ്റം നടപ്പാക്കുന്നു .... പക്ഷേ പകുതിയോളം കുട്ടികള്‍ ജീവനില്ലാതെയാണ് ഈ കാപാലികരുടെ കയ്യില്‍ നിന്നും മടങ്ങുന്നത് എന്നതാണു ദുഖ സത്യം !
മതംമാറ്റം അക്രമവും ഹിംസയും വളര്‍ത്തും. അത് അവസാനിപ്പിക്കുക. തെറ്റ് എത്രയും വേഗം തിരുത്തുന്നുവോ അത്രയും നല്ലത്. ഇന്ന് ഹിന്ദു ഈ ചെന്നായ്ക്കളെ മനസ്സിലാക്കി പ്രവര്‍ത്തിച്ചില്ലെങ്കില്‍ നമുക്ക് ദുഖിക്കേണ്ടി വരും !!!

Saturday, January 18, 2014
സൂര്യനമസ്കാരം :
എല്ലാ അവയവങ്ങള്‍ക്കും വ്യായാമം നല്‍കുന്ന, വ്യായാമവും ശ്വസനക്രിയയും ഒരുമിച്ചു ചേരുന്ന, പ്രായലിംഗഭേദമന്യെ ആര്‍ക്കും ചെയ്യാവുന്ന ഒരു വ്യായാമപദ്ധതിയാണ് സൂര്യനമസ്കാരം.
സ്ത്രീകള്‍ ആര്‍ത്തവകാലത്തും ഗര്‍ഭകാലത്തും ഒഴിവാക്കണം എന്നേയുള്ളൂ.
തുറസ്സായ സ്ഥലത്തോ, നല്ല വായുസഞ്ചാരമുള്ള മുറിയിലോ ഇതു ചെയ്യാം.
രാവിലെ സൂര്യനഭിമുഖമായി ചെയ്യുന്നതാണ് ഉത്തമം. വൈകുന്നേരവും ചെയ്യാം.
രാവിലെ പ്രഭാതകൃത്യങ്ങള്‍ ചെയ്ത ശേഷം ചെയ്യാം.
12 ചുവടുകൾ (സ്റ്റെപ്‌സ്) ആണ് സൂര്യനമസ്കാരത്തിനുള്ളത്. ഇത് 12 തവണ ചെയ്യണം എന്നാണ് വിധി.
സാവകാശം ആർക്കും ആ നിലയിലെത്താവുന്നതേ ഉള്ളൂ.
ചെയ്യേണ്ട രീതി (12 ചുവടുകള്‍)
1.നിരപ്പായ പ്രതലത്തില്‍ ഒരു കട്ടിത്തുണിവിരിച്ച് അതില്‍ നിവര്‍ന്നു നില്‍ക്കുക.
2.ശ്വാസം ഉള്ളീലേക്കെടുത്തുകൊണ്ട് കൈകള്‍ രണ്ടും തലയ്ക്കു മുകളിലേക്കുയര്ത്തിപ്പിടിക
3.ശ്വാസം വിട്ടുകൊണ്ട് താഴേക്കു കുനിഞ്ഞ് കൈപ്പത്തി രണ്ടും നിലത്തു പതിച്ചു വയ്ക്കുക.
4.ശ്വാസം എടുത്തുകൊണ്ട് വലതു കാല്‍ പിന്നോട്ടു വലിക്കുക.
5.ശ്വാസം വിട്ടുകൊണ്ട് ഇടതുകാല്‍ പിന്നോട്ടു വലിക്കുക
6.ശ്വാസമെടുത്തുകൊണ്ട് ശരീരം നീണ്ടു നിവര്‍ന്ന് നിലത്തമര്‍ത്തുക.മെല്ലെ ശ്വാസം വിടുക.
7. ശ്വാസം വലിച്ച് തലയും, അരയ്ക്കു മുകളിലുള്ള ശരീരഭാഗങ്ങളൂം ഉയര്‍ത്തുക.
8.ശ്വാസം വിട്ടുകൊണ്ട് ശരീരം കൈപ്പത്തികളിലും കാല്‍ വിരലുകളിലും നില്‍ക്കുന്നരീതിയില്‍ (in "V" shape) നില്‍ക്കുക.
9.ശ്വാസമെടുത്ത് കൊണ്ട് വലതുകാല്‍ മുന്നോട്ടെടുക്കുക.
10.ശ്വാസം വിട്ടുകൊണ്ട് ഇടതുകാലും വലതുകാലിനൊപ്പം എത്തിക്കുക.(ചുവട് 3 ലേക്കു വരിക)
11. ശ്വാസമെടുത്ത് നടു നിവര്‍ത്തി കൈ മടക്കാതേ ഉയര്‍ത്തി തല്യ്ക്കു മുകളില്‍ പിടിക്കുക. (ചുവട് 2)
12.കൈ മടക്കി നെഞ്ചിനു മുന്നില്‍ പിടിച്ച് നിവര്‍ന്നു നില്‍ക്കുക; ഒപ്പം ശ്വാസം മെല്ലെ വിടുക.
സൂര്യനമസ്കാര ശേഷം ശവാസനം ചെയ്യണം.
ഗുണങ്ങള്‍
എല്ലാ ശരീര അവയവങ്ങളേയും പഞ്ചേന്ദ്രിയങ്ങളേയും, മനസ്സിനേയും ഉത്തേജിപ്പിക്കുകയും ഉന്മേഷിപ്പിക്കുകയും ചെയ്യുന്നു.
രക്തസഞ്ചാരം മെച്ചപ്പെടുന്നു. എല്ലാ ഭാഗത്തേക്കും രക്തം എത്തുകയും തിരിച്ച് ഹൃദയത്തിലേക്കുള്ള പോക്ക് ത്വരിതപ്പെടുത്തുകയും ചെയ്യുന്നു.
എല്ലാ പേശികളും ശക്തമാകുന്നു; അയവുള്ളവയാകുന്നു.
ശ്വാസകോശങ്ങള്‍ വികസിക്കുന്നു; നെഞ്ചും.
നട്ടെല്ലിന് അയവുണ്ടാക്കുന്നു.
വയര്‍, അരക്കെട്ട്, മറ്റു ഭാഗങ്ങള്‍ ഇവിടെയുണ്ടാകുന്ന കൊഴുപ്പ് കുറയ്ക്കുന്നു. അമിതവണ്ണമുള്ളവർക്ക് എന്നും ചെയ്താൽ വണ്ണം കുറയ്ക്കാം. (ആഹാരനിയന്ത്രണം നിർബന്ധം)
ദഹനക്രിയ മെച്ചപ്പെടുത്തുന്നു; വായുക്ഷോഭം ഇല്ലാതാക്കുന്നു.
സ്ഥിരമായി ചെയ്താൽ ശരീരത്തിന്റെ പുഷ്ടിയും, ആകാരസൌകുമാര്യവും നിലനിർത്താൻ ഇതിൽ പരം മറ്റൊരു മാർഗമില്ല.
നിഷ്ഠയോടെയുള്ള സൂര്യനമസ്കാരം ഏകാഗ്രതയും, മനശ്ശാന്തിയും വര്‍ദ്ധിപ്പിക്കും.
Tuesday, December 24, 2013
തോട്ടിന്‍കരയിലെ വിമാനത്താവളങ്ങള്‍
പാവപ്പെട്ട കര്‍ഷകരുടെയിടയില്‍ അവരെ കുടിയിറക്കുമെന്ന കള്ളക്കഥ പ്രചരിപ്പിച്ചു സ്വന്തം കാര്യം കാണാനിറങ്ങിയ റിയല്‍ എസ്‌റ്റേറ്റുകാരും പാറമട ഉടമകളും (ഇതെല്ലാം രാഷ്‌ട്രീയക്കാരുടെ ബിനാമികളാണത്രേ) പള്ളി വികാരികളും രാഷ്‌ട്രീയകക്ഷികളും കേരളത്തിന്റെ ഒരു അടിസ്‌ഥാന വിഷയമായതും നമ്മുടെയൊക്കെ നിലനില്‍പ്പിനെത്തന്നെ സ്‌ഥായിയായി ബാധിക്കുന്നതുമായ പശ്‌ചിമഘട്ട സംരക്ഷണത്തെ 'കുളമാക്കിയ' കഥ ചരിത്രത്തില്‍ സ്‌ഥാനംപിടിക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട. ഇംഗ്ലീഷില്‍ ഇതു 'ട്രാജഡി ഓഫ് കോമണ്‍സ്' എന്നു പറയാവുന്ന ഒരു കേസ്‌കെട്ടാണ്.
സ്വന്തം കാര്യലാഭത്തിനുവേണ്ടി പൊതുനന്മയെ അവഗണിക്കുകയെന്നു ലളിതവല്‍ക്കരിച്ച ഒരു ഭാഷ്യം ഇതിനു നല്‍കാവുന്നതാണ്. പുര കത്തുമ്പോള്‍ വാഴവെട്ടാന്‍ പോയവനെവിടെയെന്നു കൊച്ചുമക്കള്‍ ചോദിക്കുമ്പോള്‍ കാണിച്ചുകൊടുക്കാന്‍ നമുക്ക് ആളുകളായല്ലോ. ഒരു സിനിമയില്‍ ശങ്കരാടിയുടെ കഥാപാത്രം പറഞ്ഞതുപോലെ 'കൊടുകയ്'. ടിവിയിലെ പിള്ളേര്‍ പറയുന്നതുപോലെ 'ഭയങ്കര' പെര്‍ഫൊമന്‍സ്! ഈ ഭൂമിമലയാളത്തിലെ എല്ലാപേരെയും വിരട്ടുകയും ഉറക്കംകെടുത്തുകയും മുല്ലപ്പെരിയാര്‍ സംരക്ഷണമെന്നപേരില്‍ കേരളത്തിനു അനുകൂലമാകേണ്ടിയിരുന്ന ഒരു വിഷയത്തെ മറ്റൊരു കുളമാക്കിയ കഥയിലെ കഥാപാത്രങ്ങളില്‍ ചിലരൊക്കെ മുകളില്‍ സൂചിപ്പിച്ചവര്‍തന്നെയാണെന്നു കാണുമ്പോള്‍ ഓര്‍മ്മ വരുന്നത് ക്രിസ്‌തുദേവനേയും വിഖ്യാതമായ ചമ്മട്ടിയേയുമാണ്.
എന്തായാലും പശ്‌ചിമഘട്ടത്തെ ഇപ്പോഴത്തെ ചൂടൊക്കെ തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ ആറിത്തണുക്കും. പശ്‌ചിമഘട്ട സംരക്ഷണ നിയമത്തില്‍ എത്ര വെള്ളമൊഴിച്ചാലും ഖനനത്തിനും പാറപൊട്ടിക്കലിനും മലിനീകരണ സ്രോതസുകളായ വ്യവസായങ്ങള്‍ക്കും വന്‍ കെട്ടിടങ്ങള്‍ക്കും നിയന്ത്രണം വരുകതന്നെ ചെയ്യും. അവിടുത്തെ സാധാരണ ജനങ്ങള്‍ക്ക് ഇതിന്റെയൊക്കെ പ്രാധാന്യങ്ങള്‍ മനസിലാവുകയും ചെയ്യും. അവര്‍ക്ക് കൃഷിയിറക്കുകയും വിളവെടുക്കുകയും ആത്മഹത്യചെയ്യാതിരിക്കുകയും ചെയ്യണമെങ്കില്‍ പ്രകൃതിയുടെ സന്തുലിതാവസ്‌ഥയുംകൂടി തകരാതെ നോക്കേണ്ടതാണെന്നു കര്‍ഷകര്‍ക്കല്ലാതെ ആര്‍ക്കാണു മനസിലാകുക. കൈകൊട്ടി റോഡിലിരുന്നു മുദ്രാവാക്യം വിളിക്കുന്നവര്‍ക്കും വനംവകുപ്പ് ഓഫീസുകളില്‍ കയറി ഫയലുകള്‍ക്ക് തീയിടുന്നവര്‍ക്കും പണിയില്ലാതെയാകും. മുല്ലപ്പെരിയാര്‍ സംരക്ഷണക്കാരെയും അതിനുവേണ്ടി ഡല്‍ഹിയില്‍ സത്യഗ്രഹമിരുന്നവരെയൊന്നും മഷിയിട്ടുനോക്കിയാല്‍ പോലും ഇപ്പോള്‍ കാണാനില്ലല്ലോ.
ഗാഡ്‌കിലും കെ.എസ്. വിജയനുമുള്‍പ്പെടെയുള്ളവര്‍ വിദേശ ചാരന്മാരും വിദേശ പണം കൈപ്പറ്റുന്ന 'ഇവന്മാരു'മാണെന്നു ആരോപണം ഉന്നയിച്ചപ്പോള്‍ പറയുന്നത് തെളിവ് കെ.എം. റോയ് എഴുതിയ ലേഖനത്തില്‍ ഉണ്ടെന്നായിരുന്നു. അതില്‍ക്കൂടുതല്‍ എന്തു തെളിവ് വേണം. പശ്‌ചിമഘട്ട സംരക്ഷണത്തിനെതിരേ നില്‍ക്കുന്നവരുടെ കോര്‍പ്പറേറ്റ് - രാഷ്‌ട്രീയബന്ധങ്ങളല്ലേ വാസ്‌തവത്തില്‍ അന്വേഷിക്കേണ്ടത്? ആര്‍ക്കാണ് അവിടെയൊക്കെ പഞ്ചനക്ഷത്ര ഹോട്ടലുകള്‍ കെട്ടിപ്പൊക്കേണ്ടത്? ആര്‍ക്കാണ് അവിടെ വിമാനത്താവളങ്ങള്‍ നിര്‍മിക്കേണ്ടത്? ആര്‍ക്കാണ് അവിടെ ഖനനം നടത്തേണ്ടത്?
ഉത്തരാഖണ്ഡില്‍ നദികള്‍ക്ക് കുറുകെ കെട്ടിയ ഡാമുകളുടെ ചിത്രണം അടുത്തിടെ കാണാന്‍ ഇടയായി. ഒന്നും രണ്ടുമല്ല. ആകെ മൊത്തം ചെറുതും വലുതുമായ മുന്നൂറ്റിയമ്പത് ഡാമുകളാണ് അവിടെയുള്ളത്. അതും വികസനമാണ്. ആ തരത്തിലുള്ള വികസനമാണോ നാം വിഭാവനം ചെയ്യുന്നത്. അവിടുത്തെ തദ്ദേശിയര്‍ വെള്ളത്തിനുവേണ്ടി മൈലുകള്‍ താണ്ടി അവശരാകുന്ന കാഴ്‌ചയും നാം കാണുന്നുണ്ട്. അങ്ങനെയുള്ള ഒരു വികസന കാഴ്‌ചപ്പാട് പരിസ്‌ഥിതി ലോലതയുള്ള പശ്‌ചിമഘട്ടം പോലുള്ള പ്രദേശങ്ങളില്‍ ഇനി സാധ്യമാകുകയില്ല എന്നാണു വസ്‌തുത എന്നായിരിക്കെ നാം കരഞ്ഞിട്ടും അലറിവിളിച്ചിട്ടും കാര്യമില്ല. ജനസംഖ്യ കുറച്ചു കൊണ്ടുവന്നും പ്രകൃതിവിഭവങ്ങള്‍ ഉത്തരവാദിത്വത്തോടെ മാത്രം ഉപയോഗിച്ചും മാത്രമേ ഈ പ്രതിസന്ധിഘട്ടം തരണംചെയ്യാനാവുകയുള്ളു. 2500 കോടി രൂപ ചെലവുവരുന്നതും ഏതാണ്ട് അറുപത് നില ഉയരവുമുള്ള പ്രതിമനിര്‍മാണമെന്ന ഭീകരതയെ പ്രോത്സാഹിപ്പിച്ച് കൊടി ഉയര്‍ത്തുമ്പോള്‍ നികത്തപ്പെടുന്ന ആവാസമേഖലകളെക്കുറിച്ചും സ്വന്തം ഭൂമിയില്‍ നിന്നു കുടിയിറക്കപ്പെടുന്ന കര്‍ഷകരെയും ആദിവാസികളേയും കുറിച്ചും ഓര്‍ക്കണം.
എന്തൊക്കെയായിരിക്കണം നമ്മുടെ മുന്‍ഗണനകള്‍? കാലാകാലങ്ങളില്‍ നടന്ന ഭരണങ്ങളുടെ തകര്‍ച്ചയല്ലേ വാസ്‌തവത്തില്‍ ഇപ്പോള്‍ നടത്തുന്ന ജനസമ്പര്‍ക്ക'മേള'കളില്‍ തിക്കിത്തിരക്കി വരുന്ന ആര്‍ത്തരും ആലംബഹീനരുമായ ആളുകളുടെ പ്രവാഹം കാണിക്കുന്നത്. കേരളത്തിലെ വികസനപ്രക്രിയയെക്കുറിച്ചുള്ള പരിപ്രേഷ്യം എന്തായിരിക്കണം? ആറന്മുളയില്‍ ബോയിംഗ് 747 പോലുള്ള വിമാനങ്ങള്‍ ഇറങ്ങാന്‍ശേഷിയുള്ള താവളങ്ങള്‍ ആണോ നമ്മുടെ മുന്‍ഗണനാ പട്ടികയില്‍ ആദ്യം വരേണ്ടത്?
അവിടുത്തെ ടെര്‍മിനല്‍ കെട്ടിടത്തിനു ഏതാണ്ട് ആയിരത്തോളം യാത്രക്കാരെ കൈകാര്യംചെയ്യാന്‍ ശേഷിയുള്ളതായിരിക്കുമത്രേ. അവിടെ ഒരു 'പ്രത്യേക സാമ്പത്തികമേഖല' ഉണ്ടാക്കാനും സ്‌പെഷാലിറ്റി ആശുപത്രി കച്ചവടകേന്ദ്രമായ ഷോപ്പിംഗ് മാളും പഞ്ചനക്ഷത്ര ഹോട്ടലും ഒരു രാജ്യാന്തര വിദ്യാലയവും പണിയാനും വിമാനത്താവള കമ്പനിക്ക് പദ്ധതിയുണ്ടെന്നു കേള്‍ക്കുന്നു. നമ്മുടെ മനസിലേക്ക് ആദ്യം വരുന്ന ചോദ്യം ആ പ്രദേശത്തിനു ഈ 'വികസന'ങ്ങളൊക്കെ താങ്ങാനുള്ള വാഹകശേഷിയുണ്ടോ എന്നാണ്. അതിനൊരു ഉറപ്പിച്ച ഉത്തരമുണ്ട്, 'ഇല്ല' എന്നാണത്.
ആറന്മുളയും ശബരിമലയുമൊക്കെ ചേര്‍ത്തുകൊണ്ടുള്ള 'പില്‍ഗ്രിമേജ്' ടൂറിസത്തില്‍ നിന്നു ലഭിക്കാവുന്ന ധനലാഭത്തേയാണ് കമ്പനി കാണുന്നതെന്നു വ്യക്‌തമാണ്. പശ്‌ചിമഘട്ടത്തിലെ കര്‍ഷകരെക്കുറിച്ച് വിങ്ങിപ്പൊട്ടുന്നവര്‍ ആറന്മുളയിലെ കൃഷിഭൂമി നികത്തപ്പെടുന്നതില്‍ വ്യാകുലതയുള്ളതായി കാണപ്പെടുന്നില്ല.
പമ്പയുടെ കൈവഴിയായ കോഴിത്തോടു നികത്തിയാണ് റണ്‍വേ ഉണ്ടാകുന്നതെന്ന കാര്യത്തിലും വിഷമമുള്ളതായി കാണുന്നില്ല. 'തോട്ടിന്‍കരയില്‍ വിമാനമിറങ്ങാന്‍ താവളമുണ്ടാക്കുമെന്നു' പാടിനടന്ന അടൂര്‍ഭാസി കഥാപാത്രങ്ങളാണ് നമുക്കു ചുറ്റും. മുക്കിനു മുക്കിനു തുറമുഖങ്ങള്‍, മുക്കിനു മുക്കിനു വിമാനത്താവളങ്ങള്‍ - അതാണോ വികസനം?
കേരളത്തെപോലുള്ള പ്രദേശത്തെ വികസനമാര്‍ഗങ്ങള്‍ എന്തെന്നും എങ്ങനെയായിരിക്കണമെന്നുള്ള കാഴ്‌ചപ്പാട് നമുക്കിനിയും ഉണ്ടായിട്ടില്ല എന്നാണു തോന്നുന്നത്. ഒരു ഗുജറാത്ത് മോഡല്‍ നമുക്കനുയോജ്യമല്ല എന്നു നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. കേരളത്തിലെ പ്രത്യേകമായ ഭൗമപ്രത്യേകതകളും ജനസാന്ദ്രതയും അതനുവദിക്കുന്നില്ല. ലാറ്റിനമേരിക്കയിലെ കോസ്‌റ്ററിക്ക എന്ന കൊച്ചു രാജ്യം എങ്ങനെ അവരുടെ പ്രകൃതി സമ്പത്തിനെ സന്തുലിതാവസ്‌ഥയ്‌ക്കു കോട്ടമേല്‍പ്പിക്കാതെ ഉപയോഗിച്ചു സമ്പത്തുല്‍പ്പാദിപ്പിക്കുന്നതെന്നു മനസിലാക്കേണ്ടതാണെന്നു തോന്നുന്നു.
കര്‍ഷകരുടെ സഹായത്തോടുകൂടി തന്നെ സാമ്പത്തികമായ പ്രോത്സാഹനത്തോടുകൂടി ഇന്നവിടെ 20 ശതമാനമായിരുന്ന കാടിന്റെ വിസ്‌തൃതി 40 ശതമാനമായി ഉയര്‍ന്നിരിക്കുന്നു. 'ഇക്കോ സിസ്‌റ്റം സര്‍വീസ്' എന്ന പേരില്‍ ഒരു നികുതി അവര്‍ ജനങ്ങളില്‍ ചുമത്തുകയും അതില്‍നിന്നുള്ള ഒരു പങ്ക് കര്‍ഷകര്‍ കാട് സംരക്ഷിക്കുന്നതിന്റെയും വളര്‍ത്തുന്നതിന്റെയും പ്രോത്സാഹനമായി അവര്‍ക്ക് കൊടുക്കുകയും ചെയ്യുന്നു.
'ഇക്കോ ടൂറിസം' അവിടെ ഒരു വന്‍ വ്യവസായമായിരിക്കുന്നു. ദീര്‍ഘകാലാടിസ്‌ഥാനത്തില്‍ നോക്കിയാല്‍ ഗള്‍ഫാണു നമ്മുടെ സ്വാഭാവികമായ പരിണാമത്തെയും സംസ്‌കാരത്തെയും പ്രതികൂലമായി ബാധിച്ചതും കേരളത്തെ ഒരൊറ്റ നഗരമാക്കി മാറ്റിയതും. നിലങ്ങളും കായലുകളും നികത്തപ്പെട്ടു റിസോര്‍ട്ടുകളായി രൂപാന്തരപ്പെട്ടതും അവിടെയൊക്കെ വിമാനത്താവളങ്ങള്‍ വരുന്നതും.
ഡോ. സി.പി. രാജേന്ദ്രന്‍
Friday, December 20, 2013
A Letter to BJP National leaders
Namaste,
We are in deep distress and anger while sending this email to you. One of our party worker Shri. Vinod ( swayamsevak) has been brutally murdered by the CPM hooligans, As you are aware of the fact that, Today is the Death Anniversary of Jayakrishnan Master. Our team while going to attend the program on balidan divas of Master had been attacked by CPM goondas in several places. We could not resist their attack as they were outnumbered, but while trying to escape they caught three of our karyakartas and beaten them very badly, and they killed one among the three. The deceased karyakarta is Vinod and he is also the Payyanur NAGAR karyavah.
This is the latest incident of the brutality that the Karyakarta of BJP and the swayamsevaks of sangh are being facing from many decades, and CPM being the powerful ( by number as well as by means of ruling) they always decide to eliminate good BJP workers, many thinkers of BJP/Sangh has been eliminated by the Goons of CPM in this fashion and in most of the cases they will come out of the Jail using the ruling power.
We would like to request to the senior karyakartas, that this elimination aka Stalinist method should be stopped by all the means, and the karyakartas of BJP should be able to work fearlessly without facing any kind of difficulties in future just the way the CPM Is working in any BJP leading states. I"If the CPM fail to give us this guarantee, we would want the seniors to take up this issue and make sure that the top leadership of CPM come out in public and appeal the cards to maintain the peace and also appeal the workers of CPM to let the BJP karykartas to work fearlessly. We also urge the senior leadership to organise the dharna in front of the AKG bhavan at the earliest and protest against the cruelty of Stalinist CPM. " We are living in a democratic country not in a Stalinist Russia. we workers are facing these kind of attacks from decades and we need this to be stopped at the earliest.
We hope and pray that, this incident is the final of such and we will not let to hear the heartbreaking reactions of the sangh family members especially the mothers and sisters of the deceased. And if there is a certain way this can be legally handled we request you to consider that as well, because incidents like these have been happening for over 30 years now & we are still made to believe that we live in a democracy when it looks like nothing more than some mafia raj.
IT WOULD BE GRATEFUL IF A CENTRAL TEAM CAN MAKE A VISIT TO KANNUR (AT A LATER POINT OF TIME) TO ASSESS THE GROUND REALITY AND TAKE A FEED BACK ABOUT THE HARDSHIPS FACED DURING THE LAST SO MANY YEARS

@rijucv
Subscribe to:
Posts (Atom)