എന്തുകൊണ്ട് പശ്ചിമഘട്ടം സംരക്ഷിക്കണം?
ദക്ഷിണേന്ത്യയുടെ ജലസ്രോതസ്സും, ജൈവവൈവിധ്യകലവറയുമാണ് പശ്ചിമഘട്ടം. അറബിക്കടലിൽ നിന്ന് വരുന്ന നീരാവി നിറഞ്ഞ കാറ്റിനെ തടഞ്ഞുനിർത്തി വർഷാവർഷം മഴപെയ്യിക്കുന്നത് ഈ മലനിരകളാണ്. മഴ വളരെയേറെ ലഭിക്കുന്ന ഈ പ്രദേശം മെച്ചപ്പെട്ട പരിസ്ഥിതിയും ജൈവവൈവിധ്യവുമുള്ളതാണ്. ലോകത്തിലെ 35 ജൈവവൈവിധ്യ സമ്പന്നമായ സ്ഥാനങ്ങളിൽ ഒന്നാണ് പശ്ചിമഘട്ടം. അതിൽത്തന്നെ, അപൂർവമായ എട്ട് സ്ഥാനങ്ങൾ തെരഞ്ഞെടുത്തതിലൊന്ന് പശ്ചിമഘട്ട മാണ്.
ഈ മലനിരകൾ ഓരോ പ്രദേശത്തും (നിത്യഹരിത ഉഷ്‌ണമേഖലാവനങ്ങൾ, ചോലമഴക്കാടുകൾ എന്നിങ്ങനെ) വിവിധ സസ്യ-ജന്തുവൈവിധ്യത്തിന്റെ ആവാസകേന്ദ്രമാണ്. സസ്യങ്ങളിൽ, രാജ്യത്തെ ആകെ പുഷ്‌പി ക്കുന്ന ചെടികളിൽ 27%, അതായത് 4000 ത്തോളം ഇനങ്ങൾ, 56.6% വരുന്ന (645 തരം) നിത്യഹരിതപുഷ്‌പങ്ങൾ, 682 ഇനം പായലുകൾ, 280 ഇനം വർണലതകൾ എന്നിവയൊക്കെ ഇവിടെ ഉണ്ട്. ജന്തുക്കളിൽ 350 തരം ഉറുമ്പുകൾ, 1000ത്തിൽപരമെങ്കിലും പ്രാണികൾ, 320 തരം ചിത്രശലഭ ങ്ങൾ, 174 തരം തുമ്പികൾ, 269 തരം ഒച്ചുകൾ, 288 തരം മത്സ്യങ്ങൾ, 500ലേറെ പക്ഷി ഇനങ്ങൾ, 120 തരം സസ്‌തനികൾ എന്നിവയെയും കാണുന്നു. ഇവയിൽ സിംഹവാലൻ കുരങ്ങടക്കം പലതും വംശനാശഭീഷണി നേരിടുന്നവയായതിനാൽ, എന്ത് വില കൊടുത്തും സംരക്ഷി ക്കേണ്ടവയാണ്.
പശ്ചിമഘട്ടവനം 29 വിഭാഗത്തിൽപ്പെട്ട ആദിവാസികളുടെയും മറ്റ് പലതരം വനവാസികളുടെയും വാസസ്ഥലമാണ്. പലതരം കുടിയേറ്റക്കാരും ഈ ഭൂപ്രദേശത്തിന്റെ ഭാഗമായിക്കഴിഞ്ഞിരിക്കുന്നു. കേരള അതിർത്തി യിൽ മാത്രം 44 നദികൾ ഈ ജലകൊടുമുടിയിൽ നിന്ന് ഉത്ഭവിക്കുന്നു. കൂടാതെ സമയം ഇന്ത്യയിലെ തന്നെ പ്രധാന നദികളായ കൃഷ്‌ണ, ഗോദാവരി, കാവേരി, നേത്രാവതി, വൈഗ എന്നിങ്ങനെ വേറെയും. ചുരുക്കത്തിൽ, ദക്ഷിണേന്ത്യയുടെ അന്തരീക്ഷതാപനില, ആർദ്രത, വർഷപാതം, കാലാവസ്ഥ എന്നിവയൊക്കെ നിയന്ത്രിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത് പശ്ചിമഘട്ടമാണ്. പലതരം ധാതുപദാർഥങ്ങളും പ്രകൃതിവിഭവങ്ങളും ഇവിടെ ലഭ്യമാണ്. അതുകൊണ്ടുതന്നെ ഈ മലനിരകൾ അതിർത്തിയായി വരുന്ന ആറ് സംസ്ഥാനങ്ങൾക്കും അവിടുത്തെ 26 കോടിയോളം വരുന്ന ജനങ്ങളടക്കം ഒട്ടേറെ ജീവ ജാലങ്ങൾക്കും ഏറ്റവും അനുയോജ്യമായ ആവാസവ്യവസ്ഥ തന്നെ യാണ് പശ്ചിമഘട്ടം. കേരളത്തിലാണെങ്കിൽ 28,000 ത്തിലധികം ച.കി.മീ. ഭൂമിയെയും (ആകെ ഭൂപ്രദേശത്തിന്റെ ഏതാണ്ട് 75%), മൂന്ന് കോടി യോളം ജനങ്ങളുടെ ജീവിതത്തെയും നേരിട്ട് സ്വാധീനിക്കുന്ന ആവാസ വ്യവസ്ഥയാണ് പശ്ചിമഘട്ടം.
ഈ പ്രാധാന്യമെല്ലാം നിലനിൽക്കുമ്പോഴും, വിവിധതരം ഭീഷണികളെ നേരിടുന്ന ഒരു പ്രദേശമായാണ് ലോകം ഇന്ന് പശ്ചിമഘട്ടത്തെ കണക്കാക്കുന്നത്. അതിലൊരു ഭീഷണി, ജൈവവൈവിധ്യത്തിന് നേരെയാണ്. 1920-1990 കാലയളവിൽ മാത്രം ഇവിടുത്തെ 40 ശതമാനത്തോളം സസ്യ ജാലങ്ങൾ നാശോന്മുഖമായതായി പല പഠനങ്ങളും കാണിക്കുന്നു. മറ്റൊന്ന് ``വികസനപ്രവർത്തനങ്ങളുടെ പേരിൽ നടക്കുന്ന കയ്യേറ്റങ്ങളാണ്. ഖനനം, വ്യവസായം, വൈദ്യുതനിലയങ്ങൾ, ടൂറിസം എന്നിവയുടെ യൊക്കെ പേരിൽ വർഷങ്ങളായി നടന്നുവരുന്ന അതിരുവിട്ട കയ്യേറ്റങ്ങൾ പശ്ചിമഘട്ടത്തെ പൊതുവിൽ ദുർബലപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. നവലിബറൽ പരിഷ്‌കാരങ്ങളുടെ കഴിഞ്ഞ രണ്ട് പതിറ്റാണ്ടിന്നിടയിൽ ഈ കടന്നാക്രമണങ്ങളെല്ലാം വൻതോതിൽ കരുത്താർജിച്ചിരിക്കയുമാണ്.
സഹ്യന്റെ ഈ പരിസ്ഥിതിത്തകർച്ച ഇന്ന് കേരളത്തിലെ ജനജീവിതത്തിൽ ദുരന്തങ്ങളായി പെയ്‌തുതുടങ്ങിയിരിക്കുന്നു. വർഷത്തിൽ 3000 മി.മീറ്ററിലധികം മഴ കിട്ടിയിട്ടും കേരളം പല വർഷങ്ങളിലും വരൾച്ചാ ബാധിതസംസ്ഥാനമായി മാറുന്നു! പശ്ചിമഘട്ടം നേരിടുന്ന പരിസ്ഥിതി ത്തകർച്ചയുടെ ഭാഗമാണിത്. നീരൊഴുക്കില്ലാതെ, നമ്മുടെ നദികളെല്ലാം ദുർബലപ്പെട്ടിരിക്കുന്നു. കുന്നുകൂടുന്ന മാലിന്യത്തിന്റെ ഊറ്റൽ നിറഞ്ഞ് ഇവ അഴുക്കുചാലുകളായി തീർന്നിരിക്കുന്നു. കാലാവസ്ഥാവ്യതി യാനവും മറ്റും മൂലമുണ്ടാകുന്ന മഴയിലെ മാറ്റങ്ങൾ കാര്യങ്ങൾ കൂടുതൽ കുഴപ്പത്തിലാക്കിയിട്ടുണ്ട്. ചുരുക്കത്തിൽ, ജൈവസമ്പത്തിന്റെ ശോഷണം തടയൽ, ജലസമ്പത്ത് നിലനിർത്തൽ, സുസ്ഥിരവികസനം ഉറപ്പാക്കൽ, ആദിവാസികളുടെയും വനവാസികളുടെയും അവകാശം സംരക്ഷിക്കൽ, പരിസ്ഥിതി ദുർബലമേഖലകളെ മെച്ചപ്പെടുത്തൽ - ഇവയൊക്കെ നട ക്കണമെങ്കിൽ പശ്ചിമഘട്ടം എന്ന ആവാസവ്യവസ്ഥയെ സംരക്ഷിക്കണം, അതിന്നെതിരെ നടക്കുന്ന ഏതൊരു കയ്യേറ്റശ്രമത്തെയും പ്രതിരോധിക്കണം.
അതേസമയം, ഭൂമി, ഭൂവിഭവങ്ങൾ, വനം, പരിസ്ഥിതി എന്നിവയൊക്കെ സംരക്ഷിക്കാൻ, ഒട്ടേറെ നിയമങ്ങൾ നമ്മുടെ നാട്ടിൽ ഇതിനകം തന്നെ ഉണ്ടായിട്ടുമുണ്ട്. അവയുടെയൊക്കെ പഴുതുകളിലൂടെ നിയമങ്ങളെ മറി കടന്നുകൊണ്ട് തൽപ്പരകക്ഷികൾ കടന്നാക്രമണങ്ങൾ നടത്തുന്ന സാഹചര്യവും കൂടിക്കൊണ്ടിരിക്കയാണ്. ഈ പശ്ചാത്തലത്തിലാണ്, പശ്ചിമ ഘട്ടസംരക്ഷണത്തിനായി കുറേക്കൂടി ശാസ്‌ത്രീയവും സമഗ്രവുമായ നിർദേശങ്ങൾ സമർപ്പിക്കുന്നതിനായി പ്രൊഫ.മാധവ് ഗാഡ്‌ഗിലിനെ ചുമതല പ്പെടുത്തുന്നത്.
ഗാഡ്‌ഗിൽ കമ്മിറ്റിയിൽ 14 അംഗങ്ങളാണ് ഉണ്ടായിരുന്നത്. 2010 ഫെബ്രുവരിയിൽ തമിഴ്‌നാട്ടിലെ കോട്ടഗിരിയിൽ നടന്ന പശ്ചിമഘട്ട സംരക്ഷണം സംബന്ധിച്ച ഒരു കൂട്ടായ്‌മയിലാണ് അന്നത്തെ വനം- പരിസ്ഥിതിമന്ത്രി കമ്മിറ്റിയുടെ നിയമനം പ്രസ്‌താവിച്ചത്.
ഗാഡ്‌ഗിലിനോട് ആവശ്യപ്പെട്ടത്
കമ്മിറ്റിയുടെ നിർദേശങ്ങളെ പൊതുവിൽ ഇങ്ങനെ ക്രോഡീ കരിക്കാം
പശ്ചിമഘട്ടത്തെ പൂർണമായും ഒരു പരിസ്ഥിതി ലോല പ്രദേശമായി കണക്കാക്കുക. അതിൽ തന്നെ ജലലഭ്യതയുമായി ബന്ധപ്പെടുത്തി പ്രത്യേക പരിഗണന നൽകുക.
ഈ പ്രദേശത്തെ ജൈവ, ഭൗതിക, പാരിസ്ഥിതിക ഘടകങ്ങൾ കണക്കിലെടുത്ത് അവിടുത്തെ പരിസ്ഥിതി ലോലത കണക്കാക്കി, മൊത്തം പ്രദേശത്തെ മൂന്ന് പരിസ്ഥിതിലോല മേഖല' (Ecologically Sensitive Zone - ESZ 1, 2, 3 എന്നിങ്ങനെ)കളായി തരംതിരിക്കുക.
പശ്ചിമഘട്ട പരിസ്ഥിതി അഥോറിറ്റി (WGEA) രൂപീകരണം, അതിന്റെ സംസ്ഥാന/ജില്ലാതലരൂപങ്ങൾ.
അതിരപ്പള്ളി പദ്ധതിക്ക് അംഗീകാരം നൽകേണ്ടതില്ലെന്ന നിഗമനം.
മൂന്ന് തരം ESZകളിലും മനുഷ്യഇടപെടൽ വഴി നടക്കുന്ന പ്രവർത്തനങ്ങളെ, ``ചെയ്യാവുന്നത്, ``പാടില്ലാത്തത് എന്ന രീതിയിൽ തരംതിരിച്ചിരിക്കുന്നു. ഇങ്ങനെ നിർദേശിക്കുമ്പോൾ സുസ്ഥിരവികസനം, മണ്ണ്-ജല- വന-ജൈവവൈവിധ്യസംരക്ഷണം എന്നീ കാര്യങ്ങളാണ് പ്രധാനമായും പരിഗണിച്ചത്.
ഇവയെല്ലാം ഒരു കമ്മറ്റിയുടെ നിർദേശങ്ങൾ മാത്രമാണ്. ഈ റിപ്പോർട്ട് കേന്ദ്രസർക്കാർ ഇതുവരെ അംഗീകരിച്ചിട്ടില്ല. കേരളത്തിലെ മൊത്തം 62 താലൂക്കുകളിൽ 25 എണ്ണത്തിലാണ് അതിന്റെ വിസ്‌തീർണത്തിന്റെ പകുതിയിലധികം ഭാഗം വിവിധ ESZകളിൽ വരുന്നത് - ESZ1ൽ 15, ESZ2ൽ 2, ESZ3ൽ 8. ഈ താലൂക്കുകളുടെ എല്ലാ ഭാഗവും ESZ മേഖലകൾ അല്ല. ഏതൊക്കെ പ്രദേശങ്ങൾ എന്നത് പ്രാദേശികാടിസ്ഥാനത്തിൽ ചർച്ച ചെയ്‌ത് തീരുമാനിക്കേണ്ടതാണ്.
ഇത് കാണിക്കുന്നത് പശ്ചിമഘട്ടത്തെ പൊതുവിൽ ഒരു പരിസ്ഥിതി ലോലപ്രദേശമായാണ് ഗാഡ്‌ഗിൽ കമ്മിറ്റി കാണുന്നതെങ്കിലും അവി ടുത്തെ എല്ലാ പ്രദേശങ്ങളെയും കമ്മറ്റി ഒരേപോലെയല്ല പരിഗണി ക്കുന്നത് എന്നാണ്. ജൈവസവിശേഷതകൾ, ഉയരം, ചെരിവ്, കാലാവസ്ഥ, പ്രകൃതിക്ഷോഭസാധ്യത, ചരിത്രപ്രാധാന്യം എന്നിവയെല്ലാം കണക്കി ലെടുത്ത് ഇന്നയിന്ന കാര്യങ്ങൾ ആവാം, ഇന്നയിന്ന കാര്യങ്ങൾ പാടില്ല എന്ന് നിർദേശിക്കുകയായിരുന്നു. മറ്റൊരർഥത്തിൽ, പശ്ചിമഘട്ട പ്രദേശത്തെ ഭൂവിനിയോഗത്തിൽ ഒരു സാമൂഹികനിയന്ത്രണം ഏർപ്പെ ടുത്തുകയാണ് ഗാഡ്‌ഗിൽ കമ്മറ്റി ചെയ്‌തിരിക്കുന്നത്.
നമുക്ക് വേണ്ടത് പരിസ്ഥിതിയുടെ പേരിലുള്ള മൗലികവാദമോ, വികസനത്തിന്റെ പേരിലുള്ള യാന്ത്രികവാദമോ അല്ല. ഒരു പ്രദേശത്തെ ജനങ്ങളും അവരുടെ ജീവിതാനുഭവങ്ങളും സാംസ്‌കാരികമൂല്യങ്ങളും, അതിജീവന-ഉപജീവന പ്രവർത്തനങ്ങളും എല്ലാം പരിഗണിച്ചുകൊണ്ട് തീരുമാനമെടുക്കാൻ കഴിയണം. അതുകൊണ്ടുതന്നെ ഗാഡ്‌ഗിൽ റിപ്പോർട്ടിലെ നിർദേശങ്ങളെ കേരളത്തിന്റെ വികസനപ്രശ്‌നങ്ങളുമായി ബന്ധപ്പെടുത്തിയുള്ള നിലപാടുകളാണ് പരിഷത്ത് മുന്നോട്ടുവയ്‌ക്കുന്നത്. പശ്ചിമഘട്ടം കേരളത്തിലെ ജനങ്ങളുടെ ആവാസവ്യവസ്ഥയുടെ കേന്ദ്ര സ്ഥാനത്ത് നിൽക്കുന്നു. അതിന്റെ സംരക്ഷണത്തിനായി നിലവിലുള്ള നിയമങ്ങൾ പലതും പഴുതുകളുള്ളതാണ്. അതിനാൽ, കൂടുതൽ സമഗ്രമായ നിയമങ്ങൾ വേണ്ടതുണ്ട്. ഇതിലേയ്‌ക്കുള്ള ഗാഡ്‌ഗിൽ കമ്മിറ്റി യുടെ നിർദേശങ്ങളും നിലപാടുകളും പൊതുവിൽ സ്വീകാര്യമാണ്. ഈ സാഹചര്യത്തിൽ, ഗാഡ്‌ഗിൽ കമ്മിറ്റിയോട് ഒരു നിഷേധ നിലപാട് കൈക്കൊള്ളാൻ പറ്റില്ല, എന്നാൽ ചർച്ചകൾ തുടരുകയും വേണം. അതിനാൽ ഗാഡ്‌ഗിൽ റിപ്പോർട്ട് കേന്ദ്രസർക്കാർ അംഗീകരിക്കുകയും അതിലെ നിർദേശങ്ങൾ വിപുലമായി ചർച്ചചെയ്യാനുള്ള വേദികൾ ഒരുക്കുകയും വേണം. റിപ്പോർട്ടിലെ നിർദേശങ്ങൾ കൂടുതൽ ജനോപകാരപ്രദവും പരിസ്ഥിതിസൗഹൃദപരവുമായ രീതിയിൽ നടപ്പാക്കാൻ വേണ്ട സാഹചര്യ മൊരുക്കാൻ ബന്ധപ്പെട്ട സംസ്ഥാനസർക്കാരുകളെല്ലാം തയ്യാറാവേ ണ്ടതുണ്ട്. ഗാഡ്‌ഗിൽ റിപ്പോർട്ട് കേരളത്തിലെ ജനങ്ങൾക്കിടയിലും ചർച്ച ചെയ്യേണ്ടതുണ്ട്. അതിന് മുൻകൈ എടുക്കേണ്ടത് കേരളത്തിലെ രാഷ്‌ട്രീയസമൂഹമാണ്. ചർച്ചകൾ നടക്കേണ്ടത് താഴെ തലത്തിൽ പഞ്ചായത്തുകളിലും ഗ്രാമസഭകളിലും കർഷകകൂട്ടായ്‌മകളിലും പാട ശേഖരസമിതികളിലുമൊക്കെയാണ്. നമുക്ക് കുറേക്കൂടി വിശാലമായ കാഴ്‌ചപ്പാട് വേണ്ടതുണ്ട്. കേരളത്തിൽ പശ്ചിമഘട്ടപ്രദേശം മാത്രം സാമൂഹികനിയന്ത്രണത്തിലായാൽ പോര. കേരളത്തിലെ മുഴുവൻ പ്രദേശ ങ്ങളും - കുന്നും പുഴയും പാടവും നഗരവും അവിടങ്ങളിലെ മനുഷ്യ ഇടപെടലുകളുമെല്ലാം സാമൂഹികമായി നിയന്ത്രിക്കപ്പെടേണ്ടതുണ്ട്. ഗാഡ്‌ഗിൽ റിപ്പോർട്ടിനെ ഒരു നിമിത്തമാക്കി ഈ ദിശയിലുള്ള ചർച്ച കളും ആരംഭിക്കേണ്ടിയിരിക്കുന്നു.
ഒരു ജനതയുടെ നിലനിൽപ്പിനെ സഹായിക്കാനുതകുന്ന തീരുമാനങ്ങളെ കേവലമൊരു ഇലക്ഷന്റെ വോട്ടുരാഷ്ട്രീയത്തിനായി ഒറ്റു കൊടുക്കുന്നത് ഇടതുപക്ഷത്തിനുo വലതു പക്ഷത്തിനും ഗുണം ചെയ്യില്ല. കത്തോലിക്കാ സഭയെയോ കെ.എം മാണിയെയോ ഇപ്പോഴുള്ള നിലപാട് കണ്ട്, ബഹുഭൂരിപക്ഷം വരുന്ന ഇടതുപക്ഷ മനസുകളുടെ പരിസ്ഥിതി താൽപ്പര്യങ്ങളെ ബലി കഴിക്കാനാണ് തീരുമാനമെങ്കിൽ ഒടുവിൽ കടിച്ചതുമില്ല പിടിച്ചതുമില്ല എന്നാവും.
ഗാഡ്ഗിൽ-കസ്തൂരി റിപ്പോർട്ടുകളിൽ ഇല്ലാത്ത കാര്യങ്ങൾ, നുണകൾ പ്രചരിപ്പിച്ച് സാമൂഹിക സമാധാനം തകർക്കുന്നവർക്ക് എതിരെ IPC 505 അനുസരിച്ച് ക്രിമിനൽ കേസെടുക്കാൻ സർക്കാർ തയ്യാറാവണം. അതേത്
ബിഷപ്പായാലും പാർട്ടിക്കാരൻ ആയാലും ശരി.
All political parties has to answer to next generation for destroying the nature
ReplyDelete