Tuesday, November 19, 2013

എന്തു കൊണ്ട് ആറന്മുള ???


കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന ക്ഷേത്രങ്ങളിലൊന്നാണ് ആറന്മുള ശ്രീ പാർത്ഥസാരഥി ക്ഷേത്രം .

പഞ്ചപാണ്ഡവരിൽഒരാളായ അർജുനനാൽ പ്രതിഷ്ഠിക്കപ്പെട്ടതെന്ന് വിശ്വസിക്കപ്പെടുന്ന പാർഥസാരഥി വിഗ്രഹം അപൂർവമാണ്. ആറന്മുളവള്ള സദ്യ പ്രധാന വഴിപാടാണ്. ആയിരങ്ങൾ പങ്കു കൊള്ളുന്ന വിഭവസമൃദ്ധമായ സദ്യ ഉണ്ണുമ്പോൾ ഭഗവാന്റെ അനുഗ്രഹമുണ്ടാകും എന്നാണ് വിശ്വാസം. തിരുവോണത്തോണിയും, അഷ്ടമിരോഹിണി വള്ള സദ്യയും ഉത്രട്ടാതി വള്ളംകളിയും വഞ്ചിപ്പാട്ടിന്റെ താളവും പമ്പാ നദിയുടെ പുണ്യവും ആറന്മുള ക്ഷേത്രത്തെ പരിപാവനമാക്കുന്നു.

പാർത്ഥസാരഥിയായ കൃഷ്ണനാണ് ഇവിടത്തെ പ്രതിഷ്ഠ. പത്തനംതിട്ട ജില്ലയിലെ ആറൻമുളയിൽ വിശുദ്ധനദിയായ പമ്പയുടെ തീരത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പാണ്ഡവരിൽ ഒരാളായ അർജുനനാണ് ക്ഷേത്രം നിർമ്മിച്ചതെന്നാണ് വിശ്വാസം. എല്ലാ വർഷവും ശബരിമലയിൽ അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്ക അങ്കിയും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ആരംഭിക്കുന്നത് പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്നാണ്. ഓണാഘോഷത്തോടനുബന്ധിച്ചുള്ള പ്രശസ്തമായ ആറൻമുള വള്ളംകളി നടക്കുന്നത് ഇവിടെയാണ്. പതിനെട്ടാം നൂറ്റാണ്ടിലെ ചിത്രകാരൻമാർ വരച്ച നിരവധി ചുമർചിത്രങ്ങളും ക്ഷേത്രത്തിൽ കാണാം.
കേരളീയ വാസ്തുവിദ്യയിൽ നിർമ്മിച്ച കെട്ടിടങ്ങൾക്ക് ഒരു നല്ല ഉദാഹരണമാണ് ആറൻമുള പാർത്ഥസാരഥി ക്ഷേത്രം. ഇവിടത്തെ പാർത്ഥസാരഥി വിഗ്രഹത്തിന് ആറടി പൊക്കമുണ്ട്. കിഴക്കോട്ടാണ് ദർശനം. വിഗ്രഹം ചതുർബാഹുവായ വിഷ്ണുവിന്റേതാണ്. ക്ഷേത്രത്തിൻറെ ചുമരുകളെല്ലാം പതിനെട്ടാം നൂറ്റാണ്ടിൽ വരച്ച മനോഹരമായ ചിത്രങ്ങളാൽ അലങ്കൃതമാണ്. ക്ഷേത്രത്തിൽ പുറംചുമരിൻറെ നാല് വശങ്ങളിലായി നാല് ഗോപുരങ്ങളുണ്ട്. കിഴക്കൻ ഗോപുരത്തിലേക്ക് പതിനെട്ട് പടികളാണുള്ളത്. വടക്കൻ ഗോപുരത്തിൽ നിന്ന് പമ്പ നദിയിലേക്കിറങ്ങാൻ 57 പടികളാണുള്ളത്.

യുദ്ധക്കളത്തിൽ നിരായുധനായ കർണ്ണനെ കൊന്നതിലുള്ള പാപഭാരം തീർക്കാനാണത്രെ അർജുനൻ ക്ഷേത്രം നിർമ്മിച്ചത് എന്നാണ് ഐതിഹ്യം. എന്നാൽ മറ്റൊരു ഐതിഹ്യം ക്ഷേത്രം ആദ്യം പണിതത് ശബരിമലയ്ക്കടുത്ത നിലയ്ക്കലിലായിരുന്നു എന്നാണ്. അവിടെ നിന്ന് പിന്നീട് വിഗ്രഹം ആറ് മുളക്കഷ്ണങ്ങൾ കൊണ്ട് നിർമ്മിച്ച ഒരു ചങ്ങാടത്തിൽ ഇവിടേക്ക് കൊണ്ടുവരികയായിരുന്നു. അങ്ങനെയാണത്രെ ആറ് മുളക്കഷ്ണങ്ങൾ എന്ന അർത്ഥത്തിൽ സ്ഥലത്തിന് ആറൻമുള എന്ന പേര് വന്നത്.

ചെങ്ങന്നൂരും കോഴഞ്ചേരിക്കുമിടയിലാണ് ആറന്മുള. ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ- നിന്നും ഏകദേശം ആറന്മുളയിലേക്കു 10 കി.മീറ്ററുംപത്തനംതിട്ടയിൽ നിന്നും ഏകദേശം 16 കി മീ ദൂരത്താണ് സ്ഥലം സ്ഥിതി ചെയ്യുന്നത്.  ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിനടുത്ത് പമ്പാനദിയിലാണ് വള്ളംകളി നടക്കുന്നത്. ചരിത്ര പ്രസിദ്ധമായ ആറന്മുള വള്ളംകളി പാർത്ഥസാരഥി ക്ഷേത്രവുമായി ബന്ധപ്പെട്ടതാണ്. ക്ഷേത്രത്തിലെ വിഗ്രഹ പ്രതിഷ്ടാദിനമായ ചിങ്ങമാസത്തിലെ ഉതൃട്ടാതിനാളിലാണ് പമ്പാനദിയിൽ ആറന്മുള വള്ളംകളി നടക്കുന്നത്. തിരുവോണ സദ്യയ്ക്കുള്ള വിഭവങ്ങളുമായി കാട്ടൂർ മങ്ങാട്ടില്ലത്തുനിന്നും തിരുവാറന്മുള ക്ഷേത്രത്തിലേക്ക വരുന്ന തോണിയെ അകമ്പടി സേവിച്ചിരുന്ന പള്ളിയോടങ്ങളുടെ പ്രൗഢിയും, കായികക്ഷമതയും, കലാമേന്മയും പൊതുജനങ്ങൾക്കായി പ്രദർശിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ്ചിങ്ങമാസത്തിലെ ഉത്രട്ടാതിനാളിൽ ജലമേള സംഘടിപ്പിച്ചിട്ടുള്ളതു്.പമ്പാനദിക്കരയിൽ  വള്ളംകളി കാണുവാൻ ആയിരക്കണക്കിന് ആളുകൾ തടിച്ചുകൂടുന്നു. 48 ചുണ്ടൻ വള്ളങ്ങൾ  വള്ളംകളിയിൽ പങ്കെടുക്കുന്നു. വള്ളംകളിയിൽ വെള്ള മുണ്ടും തലപ്പാവുമണിഞ്ഞ തുഴച്ചിൽക്കാർ വള്ളപ്പാട്ടുകൾ പാടുന്നു. പള്ളിയോടങ്ങളുടെ അമരച്ചാർത്തും നടുവിലായി ഉളള മുത്തുക്കുടയും കൊടി ചാമരങ്ങളും ഇത് ഒരു നയനാനന്ദകരമായ ജലോത്സവമാക്കുന്നു. 4- ന്നൂറ്റാണ്ടുമുതൽ നടന്നുവരുന്ന ജലമേള, കലാസാംസ്കാരിക പൈതൃകത്തിന്റെ ഉദാത്തമായ ഉദാഹരണമാണ്‌. മനോഹരമായി അലങ്കരിക്കപ്പെട്ട പള്ളിയോടങ്ങളുടെ വർണാഭമായ ഘോഷയാത്രയും തുടർന്ന് മത്സരവള്ളംകളിയുമാണ്നടക്കുന്നത്.
ഓരോ ചുണ്ടൻ വള്ളവും പമ്പയുടെ കരയിലുള്ള ഓരോരോ ഗ്രാമങ്ങളുടേതാണ്. എല്ലാ വർഷവും മത്സ്യ എണ്ണകൊപ്രകരിമുട്ടയുടെ വെള്ളക്കരു എന്നിവ ഇട്ട് വള്ളങ്ങൽ മിനുക്കി എടുക്കുന്നു. വള്ളം ഈടും ബലവുമുള്ളതാവാനും ജലത്തിൽ തെന്നി നീങ്ങുന്നതിനുമാണ് ഇത്. ഗ്രാമത്തിലെ ആശാരി വള്ളത്തിന്റെ കേടുപാടുകൾ തീർക്കുന്നു. അതാതു ഗ്രാമത്തിന്റെ പേരിൽ അറിയപ്പെടുന്ന വള്ളങ്ങൾ ഗ്രാമത്തിലെ ജനങ്ങളുടെ അഭിമാനമാണ്.

ഇത്രയും സവിശേഷതകള്നിറഞ്ഞ ഒരു ഗ്രാമം കേരളത്തില്ഇല്ല എന്നു തന്നെ പറയാവുന്നതാണ് .ആറന്മുള യിലെ ഓരോ മണല്ത്തരിക്കും പൈതൃക കഥകള്അവകാശപ്പെടാന്ഉണ്ടായിരിക്കും .... ക്ഷേത്രവും , വള്ളം കളിയും , കണ്ണാടിയും , ശബരിമല തങ്ക അങ്കി യാത്രയും എല്ലാം അതില്ചിലത് മാത്രം .... ഗ്രാമത്തിന്റെ സവിശേഷതകളെ ആര്ക്കാണ് ഇല്ലാതാക്കേണ്ടത് ....??? അതിലൂടെ എന്താണ് അവര്ലക്ഷ്യം വാക്കുന്നത് ? ഇവിടുത്തെ സാധാരണക്കാര്ക്ക് വേണ്ടിയാണോ എയര്പോര്ട്ട് പണിയുന്നത് ? എന്തു ലാഭമാണ് അതിലൂടെ സ്ഥാപിത തല്പര്യക്കാര്ക്ക് ലഭിക്കുന്നത് 

ഇപ്പോളിതാ നിര്ദ്ദിഷ്ട ആറന്മുള വിമാനത്താവളത്തിന് വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അന്തിമ അനുമതി ലഭിച്ചു. ഇതുസംബന്ധിച്ച് തിങ്കളാഴ്ച (19 നവംബര് 2013) വൈകീട്ടാണ് ഉത്തരവിറങ്ങിറങ്ങിയത്. 

വിവിധ പരിസ്ഥിതി സംഘടനകളുടെയും പൊതുജനങ്ങളുടെയും പരാതികളും അവയ്ക്ക് കമ്പനി നല്കിയ നിര്ദ്ദേശങ്ങളും അടിസ്ഥാനമാക്കിയാണ് നിബന്ധനകളോടെ അനുമതി നല്കുന്നതെന്ന് ഉത്തരവില്പറയുന്നു.

നേരത്തെ വിമാനത്താവള നിര്മ്മാണത്തിന് ഭൂപരിധി ഇളവിന് കെ.ജി.എസ് ഗ്രൂപ്പിന് അര്ഹതയുള്ളതായി സംസ്ഥാന പരിസ്ഥിതി വകുപ്പും റിപ്പോര്ട്ട് നല്കിയിരുന്നു. സംസ്ഥാന നിയമസഭാ പരിസ്ഥിതി സമിതിയുടെ വിലക്ക് മറികടന്ന് പദ്ധതിക്ക് വയല്നികത്താനുള്ള അനുകൂലതീരുമാനവും സംസ്ഥാന പരിസ്ഥിതി വകുപ്പ് എടുത്തിരുന്നു. റിലയന്സിന് 15 ശതമാനം ഓഹരിയുള്ള കെ.ജി.എസ് ഗ്രൂപ്പാണ് 700 ഏക്കര്സ്ഥലത്ത് 2000 കോടി രൂപ ചെലവില്വിമാനത്താവളം നിര്മ്മിക്കുന്നത്. 60 ഏക്കറോളം സ്ഥലം ഇതിനകം നികത്തിക്കഴിഞ്ഞു. 

കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്്റെ അനുമതി കിട്ടിയതോടെ നെല്വയല്സംരക്ഷണ നിയമം, ഭൂപരിധി നിയമം എന്നിവയില്നിന്ന് ഇളവ് ലഭിക്കുക എന്ന രണ്ടു രണ്ടു കടമ്പകള്കൂടിയാണ് വിമാനത്താവളത്തിനായി ബാക്കിയുള്ളത്.

എയര്പോര്ട്ട് ആര്ക്ക് വേണ്ടി ? ഇതിന്റെ സാംബത്തിക ലാഭം ആര്ക്കൊക്കെ .........


തല്കാലിക സാമ്പത്തിക ലാഭത്തെക്കാള്നമ്മള്ഇതില്ഒളിഞ്ഞിരിക്കുന്ന അപകടത്തെ മനസ്സിലാകേണ്ടിയിരിക്കുന്നു ... ഇത് നമ്മുടെ പൈതൃകത്തിന് നേരെയുള്ള കടന്നു കയറ്റമാണു ... പരിസ്ഥിതിയെ ഇടിച്ചു നിരത്തി , ഒരു ജനതയുടെ ആവാസ വ്യവസ്ഥിതിയെ തന്നെ ഇല്ലായ്മ ചെയ്യാനുള്ള ഗൂഢ നീക്കത്തെ എന്തു വില കൊടുത്തും ഇല്ലാതാക്കണം.. ഇത് കേരളത്തിലെ ഹിന്ദു സമൂഹത്തിന്റെ മുഴുവന്നിലനില്പ്പിന്റെ പ്രശ്നമായി കണ്ടു ഒരു കുരുക്ഷേത്ര യുദ്ധത്തിന്നു നമ്മള്തയ്യാറായില്ലെങ്കില്കുറച്ചു വര്ഷങ്ങള്ക്കപ്പുറം മറ്റുള്ളവര്ക്ക് പറഞ്ഞു ചിരിക്കാനുള്ള വെറും ചരിത്രമായി മാറും നമ്മുടെ സമൂഹം 



No comments:

Post a Comment