Tuesday, November 19, 2013

എന്തു കൊണ്ട് ആറന്മുള ???


കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന ക്ഷേത്രങ്ങളിലൊന്നാണ് ആറന്മുള ശ്രീ പാർത്ഥസാരഥി ക്ഷേത്രം .

പഞ്ചപാണ്ഡവരിൽഒരാളായ അർജുനനാൽ പ്രതിഷ്ഠിക്കപ്പെട്ടതെന്ന് വിശ്വസിക്കപ്പെടുന്ന പാർഥസാരഥി വിഗ്രഹം അപൂർ‌വമാണ്. ആറന്മുളവള്ള സദ്യ പ്രധാന വഴിപാടാണ്. ആയിരങ്ങൾ പങ്കു കൊള്ളുന്ന വിഭവസമൃദ്ധമായ സദ്യ ഉണ്ണുമ്പോൾ ഭഗവാന്റെ അനുഗ്രഹമുണ്ടാകും എന്നാണ് വിശ്വാസം. തിരുവോണത്തോണിയും, അഷ്ടമിരോഹിണി വള്ള സദ്യയും ഉത്രട്ടാതി വള്ളംകളിയും വഞ്ചിപ്പാട്ടിന്റെ താളവും പമ്പാ നദിയുടെ പുണ്യവും ആറന്മുള ക്ഷേത്രത്തെ പരിപാവനമാക്കുന്നു.

പാർത്ഥസാരഥിയായ കൃഷ്ണനാണ് ഇവിടത്തെ പ്രതിഷ്ഠ. പത്തനംതിട്ട ജില്ലയിലെ ആറൻമുളയിൽ വിശുദ്ധനദിയായ പമ്പയുടെ തീരത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പാണ്ഡവരിൽ ഒരാളായ അർജുനനാണ് ഈ ക്ഷേത്രം നിർമ്മിച്ചതെന്നാണ് വിശ്വാസം. എല്ലാ വർഷവും ശബരിമലയിൽ അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്ക അങ്കിയും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ആരംഭിക്കുന്നത് പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്നാണ്. ഓണാഘോഷത്തോടനുബന്ധിച്ചുള്ള പ്രശസ്തമായ ആറൻമുള വള്ളംകളി നടക്കുന്നത് ഇവിടെയാണ്. പതിനെട്ടാം നൂറ്റാണ്ടിലെ ചിത്രകാരൻമാർ വരച്ച നിരവധി ചുമർചിത്രങ്ങളും ക്ഷേത്രത്തിൽ കാണാം.
കേരളീയ വാസ്തുവിദ്യയിൽ നിർമ്മിച്ച കെട്ടിടങ്ങൾക്ക് ഒരു നല്ല ഉദാഹരണമാണ് ആറൻമുള പാർത്ഥസാരഥി ക്ഷേത്രം. ഇവിടത്തെ പാർത്ഥസാരഥി വിഗ്രഹത്തിന് ആറടി പൊക്കമുണ്ട്. കിഴക്കോട്ടാണ് ദർശനം. വിഗ്രഹം ചതുർബാഹുവായ വിഷ്ണുവിന്റേതാണ്. ക്ഷേത്രത്തിൻറെ ചുമരുകളെല്ലാം പതിനെട്ടാം നൂറ്റാണ്ടിൽ വരച്ച മനോഹരമായ ചിത്രങ്ങളാൽ അലങ്കൃതമാണ്. ക്ഷേത്രത്തിൽ പുറംചുമരിൻറെ നാല് വശങ്ങളിലായി നാല് ഗോപുരങ്ങളുണ്ട്. കിഴക്കൻ ഗോപുരത്തിലേക്ക് പതിനെട്ട് പടികളാണുള്ളത്. വടക്കൻ ഗോപുരത്തിൽ നിന്ന് പമ്പ നദിയിലേക്കിറങ്ങാൻ 57 പടികളാണുള്ളത്.

യുദ്ധക്കളത്തിൽ നിരായുധനായ കർണ്ണനെ കൊന്നതിലുള്ള പാപഭാരം തീർക്കാനാണത്രെ അർജുനൻ ഈ ക്ഷേത്രം നിർമ്മിച്ചത് എന്നാണ് ഐതിഹ്യം. എന്നാൽ മറ്റൊരു ഐതിഹ്യം ക്ഷേത്രം ആദ്യം പണിതത് ശബരിമലയ്ക്കടുത്ത നിലയ്ക്കലിലായിരുന്നു എന്നാണ്. അവിടെ നിന്ന് പിന്നീട് വിഗ്രഹം ആറ് മുളക്കഷ്ണങ്ങൾ കൊണ്ട് നിർമ്മിച്ച ഒരു ചങ്ങാടത്തിൽ ഇവിടേക്ക് കൊണ്ടുവരികയായിരുന്നു. അങ്ങനെയാണത്രെ ആറ് മുളക്കഷ്ണങ്ങൾ എന്ന അർത്ഥത്തിൽ ഈ സ്ഥലത്തിന് ആറൻമുള എന്ന പേര് വന്നത്.

ചെങ്ങന്നൂരും കോഴഞ്ചേരിക്കുമിടയിലാണ് ആറന്മുള. ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ- നിന്നും ഏകദേശം ആറന്മുളയിലേക്കു 10 കി.മീറ്ററും, പത്തനംതിട്ടയിൽ നിന്നും ഏകദേശം 16 കി മീ ദൂരത്താണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്.  ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിനടുത്ത് പമ്പാനദിയിലാണ് വള്ളംകളി നടക്കുന്നത്. ചരിത്ര പ്രസിദ്ധമായ ആറന്മുള വള്ളംകളി പാർത്ഥസാരഥി ക്ഷേത്രവുമായി ബന്ധപ്പെട്ടതാണ്. ക്ഷേത്രത്തിലെ വിഗ്രഹ പ്രതിഷ്ടാദിനമായ ചിങ്ങമാസത്തിലെ ഉതൃട്ടാതിനാളിലാണ് പമ്പാനദിയിൽ ആറന്മുള വള്ളംകളി നടക്കുന്നത്. തിരുവോണ സദ്യയ്ക്കുള്ള വിഭവങ്ങളുമായി കാട്ടൂർ മങ്ങാട്ടില്ലത്തുനിന്നും തിരുവാറന്മുള ക്ഷേത്രത്തിലേക്ക‌് വരുന്ന തോണിയെ അകമ്പടി സേവിച്ചിരുന്ന പള്ളിയോടങ്ങളുടെ പ്രൗഢിയും, കായികക്ഷമതയും, കലാമേന്മയും പൊതുജനങ്ങൾക്കായി പ്രദർശിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ്‌ ചിങ്ങമാസത്തിലെ ഉത്രട്ടാതിനാളിൽ ഈ ജലമേള സംഘടിപ്പിച്ചിട്ടുള്ളതു്.പമ്പാനദിക്കരയിൽ ഈ വള്ളംകളി കാണുവാൻ ആയിരക്കണക്കിന് ആളുകൾ തടിച്ചുകൂടുന്നു. 48 ചുണ്ടൻ വള്ളങ്ങൾ ഈ വള്ളംകളിയിൽ പങ്കെടുക്കുന്നു. വള്ളംകളിയിൽ വെള്ള മുണ്ടും തലപ്പാവുമണിഞ്ഞ തുഴച്ചിൽക്കാർ വള്ളപ്പാട്ടുകൾ പാടുന്നു. പള്ളിയോടങ്ങളുടെ അമരച്ചാർത്തും നടുവിലായി ഉളള മുത്തുക്കുടയും കൊടി ചാമരങ്ങളും ഇത് ഒരു നയനാനന്ദകരമായ ജലോത്സവമാക്കുന്നു. 4-ം ന്നൂറ്റാണ്ടുമുതൽ നടന്നുവരുന്ന ഈ ജലമേള, കലാസാംസ്കാരിക പൈതൃകത്തിന്റെ ഉദാത്തമായ ഉദാഹരണമാണ്‌. മനോഹരമായി അലങ്കരിക്കപ്പെട്ട പള്ളിയോടങ്ങളുടെ വർണാഭമായ ഘോഷയാത്രയും തുടർന്ന് മത്സരവള്ളംകളിയുമാണ്‌ നടക്കുന്നത്.
ഓരോ ചുണ്ടൻ വള്ളവും പമ്പയുടെ കരയിലുള്ള ഓരോരോ ഗ്രാമങ്ങളുടേതാണ്. എല്ലാ വർഷവും മത്സ്യ എണ്ണ, കൊപ്ര, കരി, മുട്ടയുടെ വെള്ളക്കരു എന്നിവ ഇട്ട് വള്ളങ്ങൽ മിനുക്കി എടുക്കുന്നു. വള്ളം ഈടും ബലവുമുള്ളതാവാനും ജലത്തിൽ തെന്നി നീങ്ങുന്നതിനുമാണ് ഇത്. ഗ്രാമത്തിലെ ആശാരി വള്ളത്തിന്റെ കേടുപാടുകൾ തീർക്കുന്നു. അതാതു ഗ്രാമത്തിന്റെ പേരിൽ അറിയപ്പെടുന്ന ഈ വള്ളങ്ങൾ ഗ്രാമത്തിലെ ജനങ്ങളുടെ അഭിമാനമാണ്.

ഇത്രയും സവിശേഷതകള്‍ നിറഞ്ഞ ഒരു ഗ്രാമം കേരളത്തില്‍ ഇല്ല എന്നു തന്നെ പറയാവുന്നതാണ് .ആറന്മുള യിലെ ഓരോ മണല്‍ത്തരിക്കും പൈതൃക കഥകള്‍ അവകാശപ്പെടാന്‍ ഉണ്ടായിരിക്കും .... ക്ഷേത്രവും , വള്ളം കളിയും , കണ്ണാടിയും , ശബരിമല തങ്ക അങ്കി യാത്രയും എല്ലാം അതില്‍ ചിലത് മാത്രം .... ഈ ഗ്രാമത്തിന്റെ സവിശേഷതകളെ ആര്‍ക്കാണ് ഇല്ലാതാക്കേണ്ടത് ....??? അതിലൂടെ എന്താണ് അവര്‍ ലക്ഷ്യം വാക്കുന്നത് ? ഇവിടുത്തെ സാധാരണക്കാര്‍ക്ക് വേണ്ടിയാണോ എയര്‍പോര്‍ട്ട് പണിയുന്നത് ? എന്തു ലാഭമാണ് അതിലൂടെ സ്ഥാപിത തല്‍പര്യക്കാര്‍ക്ക് ലഭിക്കുന്നത് ? 

ഇപ്പോളിതാ നിര്‍ദ്ദിഷ്ട ആറന്മുള വിമാനത്താവളത്തിന് വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അന്തിമ അനുമതി ലഭിച്ചു. ഇതുസംബന്ധിച്ച് തിങ്കളാഴ്ച (19 നവംബര്‍ 2013) വൈകീട്ടാണ് ഉത്തരവിറങ്ങിറങ്ങിയത്. 

വിവിധ പരിസ്ഥിതി സംഘടനകളുടെയും പൊതുജനങ്ങളുടെയും പരാതികളും അവയ്ക്ക് കമ്പനി നല്കിയ നിര്‍ദ്ദേശങ്ങളും അടിസ്ഥാനമാക്കിയാണ് നിബന്ധനകളോടെ അനുമതി നല്‍കുന്നതെന്ന് ഉത്തരവില്‍ പറയുന്നു.

നേരത്തെ വിമാനത്താവള നിര്‍മ്മാണത്തിന് ഭൂപരിധി ഇളവിന് കെ.ജി.എസ് ഗ്രൂപ്പിന് അര്‍ഹതയുള്ളതായി സംസ്ഥാന പരിസ്ഥിതി വകുപ്പും റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സംസ്ഥാന നിയമസഭാ പരിസ്ഥിതി സമിതിയുടെ വിലക്ക് മറികടന്ന് പദ്ധതിക്ക് വയല്‍ നികത്താനുള്ള അനുകൂലതീരുമാനവും സംസ്ഥാന പരിസ്ഥിതി വകുപ്പ് എടുത്തിരുന്നു. റിലയന്‍സിന് 15 ശതമാനം ഓഹരിയുള്ള കെ.ജി.എസ് ഗ്രൂപ്പാണ് 700 ഏക്കര്‍ സ്ഥലത്ത് 2000 കോടി രൂപ ചെലവില്‍ വിമാനത്താവളം നിര്‍മ്മിക്കുന്നത്. 60 ഏക്കറോളം സ്ഥലം ഇതിനകം നികത്തിക്കഴിഞ്ഞു. 

കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്‍്റെ അനുമതി കിട്ടിയതോടെ നെല്‍വയല്‍ സംരക്ഷണ നിയമം, ഭൂപരിധി നിയമം എന്നിവയില്‍ നിന്ന് ഇളവ് ലഭിക്കുക എന്ന രണ്ടു രണ്ടു കടമ്പകള്‍ കൂടിയാണ് വിമാനത്താവളത്തിനായി ബാക്കിയുള്ളത്.

ഈ എയര്‍പോര്‍ട്ട് ആര്‍ക്ക് വേണ്ടി ? ഇതിന്റെ സാംബത്തിക ലാഭം ആര്‍ക്കൊക്കെ .........


തല്‍കാലിക സാമ്പത്തിക ലാഭത്തെക്കാള്‍ നമ്മള്‍ ഇതില്‍ ഒളിഞ്ഞിരിക്കുന്ന അപകടത്തെ മനസ്സിലാകേണ്ടിയിരിക്കുന്നു ... ഇത് നമ്മുടെ പൈതൃകത്തിന് നേരെയുള്ള കടന്നു കയറ്റമാണു ... പരിസ്ഥിതിയെ ഇടിച്ചു നിരത്തി , ഒരു ജനതയുടെ ആവാസ വ്യവസ്ഥിതിയെ തന്നെ ഇല്ലായ്മ ചെയ്യാനുള്ള ഈ ഗൂഢ നീക്കത്തെ എന്തു വില കൊടുത്തും ഇല്ലാതാക്കണം.. ഇത് കേരളത്തിലെ ഹിന്ദു സമൂഹത്തിന്റെ മുഴുവന്‍ നിലനില്‍പ്പിന്റെ പ്രശ്നമായി കണ്ടു ഒരു കുരുക്ഷേത്ര യുദ്ധത്തിന്നു നമ്മള്‍ തയ്യാറായില്ലെങ്കില്‍ കുറച്ചു വര്‍ഷങ്ങള്‍ക്കപ്പുറം മറ്റുള്ളവര്‍ക്ക് പറഞ്ഞു ചിരിക്കാനുള്ള വെറും ചരിത്രമായി മാറും നമ്മുടെ ഈ സമൂഹം 



എന്തുകൊണ്ട്‌ പശ്ചിമഘട്ടം സംരക്ഷിക്കണം?






ദക്ഷിണേന്ത്യയുടെ ജലസ്രോതസ്സും, ജൈവവൈവിധ്യകലവറയുമാണ്‌ പശ്ചിമഘട്ടം. അറബിക്കടലിൽ നിന്ന്‌ വരുന്ന നീരാവി നിറഞ്ഞ കാറ്റിനെ തടഞ്ഞുനിർത്തി വർഷാവർഷം മഴപെയ്യിക്കുന്നത്‌ ഈ മലനിരകളാണ്‌. മഴ വളരെയേറെ ലഭിക്കുന്ന ഈ പ്രദേശം മെച്ചപ്പെട്ട പരിസ്ഥിതിയും ജൈവവൈവിധ്യവുമുള്ളതാണ്‌. ലോകത്തിലെ 35 ജൈവവൈവിധ്യ സമ്പന്നമായ സ്ഥാനങ്ങളിൽ ഒന്നാണ്‌ പശ്ചിമഘട്ടം. അതിൽത്തന്നെ, അപൂർവമായ എട്ട്‌ സ്ഥാനങ്ങൾ തെരഞ്ഞെടുത്തതിലൊന്ന്‌ പശ്ചിമഘട്ട മാണ്‌.
ഈ മലനിരകൾ ഓരോ പ്രദേശത്തും (നിത്യഹരിത ഉഷ്‌ണമേഖലാവനങ്ങൾ, ചോലമഴക്കാടുകൾ എന്നിങ്ങനെ) വിവിധ സസ്യ-ജന്തുവൈവിധ്യത്തിന്റെ ആവാസകേന്ദ്രമാണ്‌. സസ്യങ്ങളിൽ, രാജ്യത്തെ ആകെ പുഷ്‌പി ക്കുന്ന ചെടികളിൽ 27%, അതായത്‌ 4000 ത്തോളം ഇനങ്ങൾ, 56.6% വരുന്ന (645 തരം) നിത്യഹരിതപുഷ്‌പങ്ങൾ, 682 ഇനം പായലുകൾ, 280 ഇനം വർണലതകൾ എന്നിവയൊക്കെ ഇവിടെ ഉണ്ട്‌. ജന്തുക്കളിൽ 350 തരം ഉറുമ്പുകൾ, 1000ത്തിൽപരമെങ്കിലും പ്രാണികൾ, 320 തരം ചിത്രശലഭ ങ്ങൾ, 174 തരം തുമ്പികൾ, 269 തരം ഒച്ചുകൾ, 288 തരം മത്സ്യങ്ങൾ, 500ലേറെ പക്ഷി ഇനങ്ങൾ, 120 തരം സസ്‌തനികൾ എന്നിവയെയും കാണുന്നു. ഇവയിൽ സിംഹവാലൻ കുരങ്ങടക്കം പലതും വംശനാശഭീഷണി നേരിടുന്നവയായതിനാൽ, എന്ത്‌ വില കൊടുത്തും സംരക്ഷി ക്കേണ്ടവയാണ്‌.
പശ്ചിമഘട്ടവനം 29 വിഭാഗത്തിൽപ്പെട്ട ആദിവാസികളുടെയും മറ്റ്‌ പലതരം വനവാസികളുടെയും വാസസ്ഥലമാണ്‌. പലതരം കുടിയേറ്റക്കാരും ഈ ഭൂപ്രദേശത്തിന്റെ ഭാഗമായിക്കഴിഞ്ഞിരിക്കുന്നു. കേരള അതിർത്തി യിൽ മാത്രം 44 നദികൾ ഈ ജലകൊടുമുടിയിൽ നിന്ന്‌ ഉത്ഭവിക്കുന്നു. കൂടാതെ സമയം ഇന്ത്യയിലെ തന്നെ പ്രധാന നദികളായ കൃഷ്‌ണ, ഗോദാവരി, കാവേരി, നേത്രാവതി, വൈഗ എന്നിങ്ങനെ വേറെയും. ചുരുക്കത്തിൽ, ദക്ഷിണേന്ത്യയുടെ അന്തരീക്ഷതാപനില, ആർദ്രത, വർഷപാതം, കാലാവസ്ഥ എന്നിവയൊക്കെ നിയന്ത്രിക്കുന്നതിൽ പ്രധാന പങ്ക്‌ വഹിക്കുന്നത്‌ പശ്ചിമഘട്ടമാണ്‌. പലതരം ധാതുപദാർഥങ്ങളും പ്രകൃതിവിഭവങ്ങളും ഇവിടെ ലഭ്യമാണ്‌. അതുകൊണ്ടുതന്നെ ഈ മലനിരകൾ അതിർത്തിയായി വരുന്ന ആറ്‌ സംസ്ഥാനങ്ങൾക്കും അവിടുത്തെ 26 കോടിയോളം വരുന്ന ജനങ്ങളടക്കം ഒട്ടേറെ ജീവ ജാലങ്ങൾക്കും ഏറ്റവും അനുയോജ്യമായ ആവാസവ്യവസ്ഥ തന്നെ യാണ്‌ പശ്ചിമഘട്ടം. കേരളത്തിലാണെങ്കിൽ 28,000 ത്തിലധികം ച.കി.മീ. ഭൂമിയെയും (ആകെ ഭൂപ്രദേശത്തിന്റെ ഏതാണ്ട്‌ 75%), മൂന്ന്‌ കോടി യോളം ജനങ്ങളുടെ ജീവിതത്തെയും നേരിട്ട്‌ സ്വാധീനിക്കുന്ന ആവാസ വ്യവസ്ഥയാണ്‌ പശ്ചിമഘട്ടം.
ഈ പ്രാധാന്യമെല്ലാം നിലനിൽക്കുമ്പോഴും, വിവിധതരം ഭീഷണികളെ നേരിടുന്ന ഒരു പ്രദേശമായാണ്‌ ലോകം ഇന്ന്‌ പശ്ചിമഘട്ടത്തെ കണക്കാക്കുന്നത്‌. അതിലൊരു ഭീഷണി, ജൈവവൈവിധ്യത്തിന്‌ നേരെയാണ്‌. 1920-1990 കാലയളവിൽ മാത്രം ഇവിടുത്തെ 40 ശതമാനത്തോളം സസ്യ ജാലങ്ങൾ നാശോന്മുഖമായതായി പല പഠനങ്ങളും കാണിക്കുന്നു. മറ്റൊന്ന്‌ ``വികസനപ്രവർത്തനങ്ങളുടെ പേരിൽ നടക്കുന്ന കയ്യേറ്റങ്ങളാണ്‌. ഖനനം, വ്യവസായം, വൈദ്യുതനിലയങ്ങൾ, ടൂറിസം എന്നിവയുടെ യൊക്കെ പേരിൽ വർഷങ്ങളായി നടന്നുവരുന്ന അതിരുവിട്ട കയ്യേറ്റങ്ങൾ പശ്ചിമഘട്ടത്തെ പൊതുവിൽ ദുർബലപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്‌. നവലിബറൽ പരിഷ്‌കാരങ്ങളുടെ കഴിഞ്ഞ രണ്ട്‌ പതിറ്റാണ്ടിന്നിടയിൽ ഈ കടന്നാക്രമണങ്ങളെല്ലാം വൻതോതിൽ കരുത്താർജിച്ചിരിക്കയുമാണ്‌.

സഹ്യന്റെ ഈ പരിസ്ഥിതിത്തകർച്ച ഇന്ന്‌ കേരളത്തിലെ ജനജീവിതത്തിൽ ദുരന്തങ്ങളായി പെയ്‌തുതുടങ്ങിയിരിക്കുന്നു. വർഷത്തിൽ 3000 മി.മീറ്ററിലധികം മഴ കിട്ടിയിട്ടും കേരളം പല വർഷങ്ങളിലും വരൾച്ചാ ബാധിതസംസ്ഥാനമായി മാറുന്നു! പശ്ചിമഘട്ടം നേരിടുന്ന പരിസ്ഥിതി ത്തകർച്ചയുടെ ഭാഗമാണിത്‌. നീരൊഴുക്കില്ലാതെ, നമ്മുടെ നദികളെല്ലാം ദുർബലപ്പെട്ടിരിക്കുന്നു. കുന്നുകൂടുന്ന മാലിന്യത്തിന്റെ ഊറ്റൽ നിറഞ്ഞ്‌ ഇവ അഴുക്കുചാലുകളായി തീർന്നിരിക്കുന്നു. കാലാവസ്ഥാവ്യതി യാനവും മറ്റും മൂലമുണ്ടാകുന്ന മഴയിലെ മാറ്റങ്ങൾ കാര്യങ്ങൾ കൂടുതൽ കുഴപ്പത്തിലാക്കിയിട്ടുണ്ട്‌. ചുരുക്കത്തിൽ, ജൈവസമ്പത്തിന്റെ ശോഷണം തടയൽ, ജലസമ്പത്ത്‌ നിലനിർത്തൽ, സുസ്ഥിരവികസനം ഉറപ്പാക്കൽ, ആദിവാസികളുടെയും വനവാസികളുടെയും അവകാശം സംരക്ഷിക്കൽ, പരിസ്ഥിതി ദുർബലമേഖലകളെ മെച്ചപ്പെടുത്തൽ - ഇവയൊക്കെ നട ക്കണമെങ്കിൽ പശ്ചിമഘട്ടം എന്ന ആവാസവ്യവസ്ഥയെ സംരക്ഷിക്കണം, അതിന്നെതിരെ നടക്കുന്ന ഏതൊരു കയ്യേറ്റശ്രമത്തെയും പ്രതിരോധിക്കണം.
അതേസമയം, ഭൂമി, ഭൂവിഭവങ്ങൾ, വനം, പരിസ്ഥിതി എന്നിവയൊക്കെ സംരക്ഷിക്കാൻ, ഒട്ടേറെ നിയമങ്ങൾ നമ്മുടെ നാട്ടിൽ ഇതിനകം തന്നെ ഉണ്ടായിട്ടുമുണ്ട്‌. അവയുടെയൊക്കെ പഴുതുകളിലൂടെ നിയമങ്ങളെ മറി കടന്നുകൊണ്ട്‌ തൽപ്പരകക്ഷികൾ കടന്നാക്രമണങ്ങൾ നടത്തുന്ന സാഹചര്യവും കൂടിക്കൊണ്ടിരിക്കയാണ്‌. ഈ പശ്ചാത്തലത്തിലാണ്‌, പശ്ചിമ ഘട്ടസംരക്ഷണത്തിനായി കുറേക്കൂടി ശാസ്‌ത്രീയവും സമഗ്രവുമായ നിർദേശങ്ങൾ സമർപ്പിക്കുന്നതിനായി പ്രൊഫ.മാധവ്‌ ഗാഡ്‌ഗിലിനെ ചുമതല പ്പെടുത്തുന്നത്‌.
ഗാഡ്‌ഗിൽ കമ്മിറ്റിയിൽ 14 അംഗങ്ങളാണ്‌ ഉണ്ടായിരുന്നത്‌. 2010 ഫെബ്രുവരിയിൽ തമിഴ്‌നാട്ടിലെ കോട്ടഗിരിയിൽ നടന്ന പശ്ചിമഘട്ട സംരക്ഷണം സംബന്ധിച്ച ഒരു കൂട്ടായ്‌മയിലാണ്‌ അന്നത്തെ വനം- പരിസ്ഥിതിമന്ത്രി കമ്മിറ്റിയുടെ നിയമനം പ്രസ്‌താവിച്ചത്‌.
ഗാഡ്‌ഗിലിനോട്‌ ആവശ്യപ്പെട്ടത്‌

കമ്മിറ്റിയുടെ നിർദേശങ്ങളെ പൊതുവിൽ ഇങ്ങനെ ക്രോഡീ കരിക്കാം

പശ്ചിമഘട്ടത്തെ പൂർണമായും ഒരു പരിസ്ഥിതി ലോല പ്രദേശമായി കണക്കാക്കുക. അതിൽ തന്നെ ജലലഭ്യതയുമായി ബന്ധപ്പെടുത്തി പ്രത്യേക പരിഗണന നൽകുക.
ഈ പ്രദേശത്തെ ജൈവ, ഭൗതിക, പാരിസ്ഥിതിക ഘടകങ്ങൾ കണക്കിലെടുത്ത്‌ അവിടുത്തെ പരിസ്ഥിതി ലോലത കണക്കാക്കി, മൊത്തം പ്രദേശത്തെ മൂന്ന്‌ പരിസ്ഥിതിലോല മേഖല' (Ecologically Sensitive Zone - ESZ 1, 2, 3 എന്നിങ്ങനെ)കളായി തരംതിരിക്കുക.
പശ്ചിമഘട്ട പരിസ്ഥിതി അഥോറിറ്റി (WGEA) രൂപീകരണം, അതിന്റെ സംസ്ഥാന/ജില്ലാതലരൂപങ്ങൾ.
അതിരപ്പള്ളി പദ്ധതിക്ക്‌ അംഗീകാരം നൽകേണ്ടതില്ലെന്ന നിഗമനം.
മൂന്ന്‌ തരം ESZകളിലും മനുഷ്യഇടപെടൽ വഴി നടക്കുന്ന പ്രവർത്തനങ്ങളെ, ``ചെയ്യാവുന്നത്‌, ``പാടില്ലാത്തത്‌ എന്ന രീതിയിൽ തരംതിരിച്ചിരിക്കുന്നു. ഇങ്ങനെ നിർദേശിക്കുമ്പോൾ സുസ്ഥിരവികസനം, മണ്ണ്‌-ജല- വന-ജൈവവൈവിധ്യസംരക്ഷണം എന്നീ കാര്യങ്ങളാണ്‌ പ്രധാനമായും പരിഗണിച്ചത്‌.
ഇവയെല്ലാം ഒരു കമ്മറ്റിയുടെ നിർദേശങ്ങൾ മാത്രമാണ്‌. ഈ റിപ്പോർട്ട്‌ കേന്ദ്രസർക്കാർ ഇതുവരെ അംഗീകരിച്ചിട്ടില്ല. കേരളത്തിലെ മൊത്തം 62 താലൂക്കുകളിൽ 25 എണ്ണത്തിലാണ്‌ അതിന്റെ വിസ്‌തീർണത്തിന്റെ പകുതിയിലധികം ഭാഗം വിവിധ ESZകളിൽ വരുന്നത്‌ - ESZ1ൽ 15, ESZ2ൽ 2, ESZ3ൽ 8. ഈ താലൂക്കുകളുടെ എല്ലാ ഭാഗവും ESZ മേഖലകൾ അല്ല. ഏതൊക്കെ പ്രദേശങ്ങൾ എന്നത്‌ പ്രാദേശികാടിസ്ഥാനത്തിൽ ചർച്ച ചെയ്‌ത്‌ തീരുമാനിക്കേണ്ടതാണ്‌.
ഇത്‌ കാണിക്കുന്നത്‌ പശ്ചിമഘട്ടത്തെ പൊതുവിൽ ഒരു പരിസ്ഥിതി ലോലപ്രദേശമായാണ്‌ ഗാഡ്‌ഗിൽ കമ്മിറ്റി കാണുന്നതെങ്കിലും അവി ടുത്തെ എല്ലാ പ്രദേശങ്ങളെയും കമ്മറ്റി ഒരേപോലെയല്ല പരിഗണി ക്കുന്നത്‌ എന്നാണ്‌. ജൈവസവിശേഷതകൾ, ഉയരം, ചെരിവ്‌, കാലാവസ്ഥ, പ്രകൃതിക്ഷോഭസാധ്യത, ചരിത്രപ്രാധാന്യം എന്നിവയെല്ലാം കണക്കി ലെടുത്ത്‌ ഇന്നയിന്ന കാര്യങ്ങൾ ആവാം, ഇന്നയിന്ന കാര്യങ്ങൾ പാടില്ല എന്ന്‌ നിർദേശിക്കുകയായിരുന്നു. മറ്റൊരർഥത്തിൽ, പശ്ചിമഘട്ട പ്രദേശത്തെ ഭൂവിനിയോഗത്തിൽ ഒരു സാമൂഹികനിയന്ത്രണം ഏർപ്പെ ടുത്തുകയാണ്‌ ഗാഡ്‌ഗിൽ കമ്മറ്റി ചെയ്‌തിരിക്കുന്നത്‌.


നമുക്ക്‌ വേണ്ടത്‌ പരിസ്ഥിതിയുടെ പേരിലുള്ള മൗലികവാദമോ, വികസനത്തിന്റെ പേരിലുള്ള യാന്ത്രികവാദമോ അല്ല. ഒരു പ്രദേശത്തെ ജനങ്ങളും അവരുടെ ജീവിതാനുഭവങ്ങളും സാംസ്‌കാരികമൂല്യങ്ങളും, അതിജീവന-ഉപജീവന പ്രവർത്തനങ്ങളും എല്ലാം പരിഗണിച്ചുകൊണ്ട്‌ തീരുമാനമെടുക്കാൻ കഴിയണം. അതുകൊണ്ടുതന്നെ ഗാഡ്‌ഗിൽ റിപ്പോർട്ടിലെ നിർദേശങ്ങളെ കേരളത്തിന്റെ വികസനപ്രശ്‌നങ്ങളുമായി ബന്ധപ്പെടുത്തിയുള്ള നിലപാടുകളാണ്‌ പരിഷത്ത്‌ മുന്നോട്ടുവയ്‌ക്കുന്നത്‌. പശ്ചിമഘട്ടം കേരളത്തിലെ ജനങ്ങളുടെ ആവാസവ്യവസ്ഥയുടെ കേന്ദ്ര സ്ഥാനത്ത്‌ നിൽക്കുന്നു. അതിന്റെ സംരക്ഷണത്തിനായി നിലവിലുള്ള നിയമങ്ങൾ പലതും പഴുതുകളുള്ളതാണ്‌. അതിനാൽ, കൂടുതൽ സമഗ്രമായ നിയമങ്ങൾ വേണ്ടതുണ്ട്‌. ഇതിലേയ്‌ക്കുള്ള ഗാഡ്‌ഗിൽ കമ്മിറ്റി യുടെ നിർദേശങ്ങളും നിലപാടുകളും പൊതുവിൽ സ്വീകാര്യമാണ്‌. ഈ സാഹചര്യത്തിൽ, ഗാഡ്‌ഗിൽ കമ്മിറ്റിയോട്‌ ഒരു നിഷേധ നിലപാട്‌ കൈക്കൊള്ളാൻ പറ്റില്ല, എന്നാൽ ചർച്ചകൾ തുടരുകയും വേണം. അതിനാൽ ഗാഡ്‌ഗിൽ റിപ്പോർട്ട്‌ കേന്ദ്രസർക്കാർ അംഗീകരിക്കുകയും അതിലെ നിർദേശങ്ങൾ വിപുലമായി ചർച്ചചെയ്യാനുള്ള വേദികൾ ഒരുക്കുകയും വേണം. റിപ്പോർട്ടിലെ നിർദേശങ്ങൾ കൂടുതൽ ജനോപകാരപ്രദവും പരിസ്ഥിതിസൗഹൃദപരവുമായ രീതിയിൽ നടപ്പാക്കാൻ വേണ്ട സാഹചര്യ മൊരുക്കാൻ ബന്ധപ്പെട്ട സംസ്ഥാനസർക്കാരുകളെല്ലാം തയ്യാറാവേ ണ്ടതുണ്ട്‌. ഗാഡ്‌ഗിൽ റിപ്പോർട്ട്‌ കേരളത്തിലെ ജനങ്ങൾക്കിടയിലും ചർച്ച ചെയ്യേണ്ടതുണ്ട്‌. അതിന്‌ മുൻകൈ എടുക്കേണ്ടത്‌ കേരളത്തിലെ രാഷ്‌ട്രീയസമൂഹമാണ്‌. ചർച്ചകൾ നടക്കേണ്ടത്‌ താഴെ തലത്തിൽ പഞ്ചായത്തുകളിലും ഗ്രാമസഭകളിലും കർഷകകൂട്ടായ്‌മകളിലും പാട ശേഖരസമിതികളിലുമൊക്കെയാണ്‌. നമുക്ക്‌ കുറേക്കൂടി വിശാലമായ കാഴ്‌ചപ്പാട്‌ വേണ്ടതുണ്ട്‌. കേരളത്തിൽ പശ്ചിമഘട്ടപ്രദേശം മാത്രം സാമൂഹികനിയന്ത്രണത്തിലായാൽ പോര. കേരളത്തിലെ മുഴുവൻ പ്രദേശ ങ്ങളും - കുന്നും പുഴയും പാടവും നഗരവും അവിടങ്ങളിലെ മനുഷ്യ ഇടപെടലുകളുമെല്ലാം സാമൂഹികമായി നിയന്ത്രിക്കപ്പെടേണ്ടതുണ്ട്‌. ഗാഡ്‌ഗിൽ റിപ്പോർട്ടിനെ ഒരു നിമിത്തമാക്കി ഈ ദിശയിലുള്ള ചർച്ച കളും ആരംഭിക്കേണ്ടിയിരിക്കുന്നു.

ഒരു ജനതയുടെ നിലനിൽപ്പിനെ സഹായിക്കാനുതകുന്ന തീരുമാനങ്ങളെ കേവലമൊരു ഇലക്ഷന്റെ വോട്ടുരാഷ്ട്രീയത്തിനായി ഒറ്റു കൊടുക്കുന്നത് ഇടതുപക്ഷത്തിനുo വലതു പക്ഷത്തിനും  ഗുണം ചെയ്യില്ല. കത്തോലിക്കാ സഭയെയോ കെ.എം മാണിയെയോ ഇപ്പോഴുള്ള നിലപാട് കണ്ട്, ബഹുഭൂരിപക്ഷം വരുന്ന ഇടതുപക്ഷ മനസുകളുടെ പരിസ്ഥിതി താൽപ്പര്യങ്ങളെ ബലി കഴിക്കാനാണ് തീരുമാനമെങ്കിൽ ഒടുവിൽ കടിച്ചതുമില്ല പിടിച്ചതുമില്ല എന്നാവും.

ഗാഡ്ഗിൽ-കസ്തൂരി റിപ്പോർട്ടുകളിൽ ഇല്ലാത്ത കാര്യങ്ങൾ, നുണകൾ പ്രചരിപ്പിച്ച് സാമൂഹിക സമാധാനം തകർക്കുന്നവർക്ക് എതിരെ IPC 505 അനുസരിച്ച് ക്രിമിനൽ കേസെടുക്കാൻ സർക്കാർ തയ്യാറാവണം. അതേത്
ബിഷപ്പായാലും പാർട്ടിക്കാരൻ ആയാലും ശരി.

Sunday, October 13, 2013

|| Dasara - Vijaya Dashami ||

Festival of Dasara

Vijaya Dashami also known as Dasara, Dashahara, Navaratri, Durgotdsav… is one of the very important & fascinating festivals of India, which is celebrated in the lunar month of Ashwin (usually in September or October) from the Shukla Paksha Pratipada (the next of the New moon day of Bhadrapada) to the Dashami or the tenth day of Ashwin.  

This festival is celebrated not only in India but in almost all eastern countries like Java, Sumatra, Japan etc... Dasara is Nepal’s national festival.   

Word DASARA is derived from Sanskrit words “Dasha” & “hara” meaning removing the ten (10). This is the most auspicious festival in the Dakshinaayana or in the Southern hemisphere motion of the Sun.  In Sanskrit, 'Vijaya' means Victory and 'Dashami' means 10th day. 'Thus Vijaya Dashami' means victory on the 10th day.

Dasara is also known as Navaratri, as in the first nine days the Divine Mother Goddess Durga is worshipped and invoked in different manifestations of her Shakti. The 10th day is in honor of Durga Devi.  The basic purpose behind this festival is to worship feminine principle of the Universe in the form of the divine mother to remind the teachings of the Taitareeya Upanishad, "Matru Devo Bhava."  Essence of the navaratri celebration at social level is to remind & respect all the women, who are the guardians of the family, culture, and national integrity, to take lead in times of crisis to guide the humanity towards the path of social justice, righteousness, equality, love, and divinity.    

Durga is worshipped as the main deity of Navaratri by all the segments of society including tribal communities.  Dasara coincide with the period of rest & leisure of the farmers after their strenuous hard work in their farms & fields, hence they invoke blessings of Durga in order to have a rich harvest in the next coming season. 

In India harvest season begins at this time and as mother earth is the source of all food the Mother Goddess is invoked to start afresh the new harvest season and to reactivate the vigor and fertility of the soil by doing religious performances and rituals which invoke cosmic forces for the rejuvenation of the soil. 

On the day of Dasara, statues of the Goddess Durga are submerged in the river waters.  These statues are made with the clay & the pooja is performed with turmeric and other pooja items, which are powerful disinfectants and are mixed in the river waters.  This makes water useful for the farmers & yields better crops.

Chatrapati Shivaji Maharaj, the founder of the Hindawi (Hindu) Swarajya used to always worship Lord Shiva & Goddess Durga in the form of goddess Bhawani before any military expedition.  Goddess Bhavani had blessed Shivaji Maharaj with her own sword called “Bhavani Talwar”.

Buses, trucks and huge machines in factories are all decorated and worshipped as Dasara is also treated as Vishwakarma Divas - the National Labor Day of India. 

Veda Vyasa is considered as the foremost Guru and Vijayadasami is also celebrated as Vyasa puja.

Dasara is the festival of Victory of Good over Bad, God over Devil. 



One of the 3 ½ Muhurtas (Most Auspicious Days)

1st Muhurta is Gudhi Padva (Chaitra shukla pratipada),
2nd Muhurta is Akshaya Trutiya (Vaishakh shukla trutiya)
3rd Muhurta is Dasara/Vijaya Dashami (Ashwin shukla dashami)
4th Muhurta Padva in Diwali (Kartik shukla pratipada) is considered as half Muhurta.
 As per Hindu Religion, Dasara is considered as one of the 3 ½ auspicious days (Shubha Muhurta).  It is proven over years and years that any new venture started on this day is bound to be successful.  Hence in most parts of India Dasara is selected for starting a new businesses, construction activities (house, building, hospital), taking possession of new house, buying new vehicle, buying gold, booking the first order for the business etc…

Many parents start the learning activity for their child on Dasara. 

On Dasara farmers start their new crop season & the work in the field, manufacturers worship their machines, traders worship their books of account, intellectuals worship their Pen, Calculators, Computers and children worship their school books, notebooks, drawing material etc...

     
 
Deeper meaning & significance of Navaratri

As per Indian Vedic Astrology nine planets are (1) Ravi (Sun), (2) Chandra (Moon), (3) Mangal/Bhaum (Mars), (4) Budha (Mercury), (5) Guru/Bruhaspati (Jupiter), (6) Shukra (Venus), (7) Shani (Saturn), (8) Rahu (North Node) & (9) Ketu (South Node).

Human body has nine openings (1) 2 for seeing - Chakshu (Eyes), (2) 2 for hearing - Karna (Ears), (3) 2 for breathing - Nasika (Nostrils), (4) 1 for speech & eating – Mouth, (5) 1 for Malotsarjan - Anus & (6) 1 for Mutrotsarjan – urinary opening.

If the planets favor & all the openings of the human body are kept under proper control, the human life is bound to be a great success.

Navaratri means "nine nights", which we must use to seek blessings from the nine planets and control our openings.  In the worship of the goddesses during Navaratri, one of the planets should be worshipped & one of the openings should be cleaned each day, not externally but with heart, mind and soul focused. Bodily actions are ephemeral. The body derives its value from the spirit within. Hence it should be regarded as a sacred temple.

Navaratri festival is observed ten days, out of which nine for cleansing one's self of all impurities, in order to experience the divinity within & the last day is dedicated to "worship of weapons (Aayudha Pooja). The weapons to be worshipped are the divine powers & virtues within. When the divine is worshipped in this way, one is bound to progress spiritually.

Wednesday, May 29, 2013

Why do Hindus wear marks on the forehead?

                                     In Sanskrit the name for these marks is tilaka, which literally means, “ornament.” In Hindi the word is shortened to tika. There are three basic uses for tilaka marks. Two are most common: the mark (bindu) worn by ladies as part of their makeup, and the red “dot” that is applied during puja. A third use has to do with religious designation and is worn primarily by priests and other religious people.





In kulalini-yoga certain places on the body are known as chakras or places of “psychic openings.” One of the most important of these places is the space between the eyes just above the eyebrows. This is sometimes called the place of the third eye. Commonly ladies will mark this place with makeup or a stick-on bindu (in Hindi it is called a bhindi). Similarly, during puja a priest will apply a dot of red powder (called kukumam) at this same location to both man and ladies. I sometimes think of applying the red tilaka during puja as “logging the person in” to the puja. I explain the tilakamark by saying: God has given us two eyes by which we see the physical world, now this tilaka is a symbolic third eye by which we can see spiritual reality.

The tilaka marks worn by priests and other religious people has a completely different purpose. Essentially the lines of tilaka are sectarian marks that indicate which school of Hindu theology (sampradaya) the person is coming from. They are identification marks. There are three categories indicating the three basic grouping within Hunduism. Horizontal lines for followers of Shiva (Shaivas see...), vertical lines for followers of Vishnu (Vaishnavas see...) and straight on marks for followers of Devi (Shaaktas). Within each of these categories of devotees there are many variations, black lines, red lines, yellow lines, curved lines, rounded lines, and so on. Each of these configurations indicate the particular school of theology within each group, and there are many many designation even within a single group. See the illustrations that show a few of the main designations.

These kind of tilaka are applied not just on the forehead as in the case of the bindu or tilaka during puja, but are applied to many different locations on the body above the waist. Usually there are 12 locations, but this can vary according to the sampradaya. You might think of this as marking the body as a temple of God. Each time a tilaka is applied a mantra or name of God is recited. In this way the body is sanctified. This affects not only the wearer of these marks, but also observers. “Oh this man is a Shaiva priest, I see his tilaka. I am in the presence of a priest.”