Saturday, November 30, 2013

ശബരിമല ക്ഷേത്രവും വൃതാനുഷ്ഠാനങ്ങളും

സ്വാമിയേ ശരണമയ്യപ്പാ 



ഇന്ത്യയിലെ പ്രശസ്തമായ തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നാണ്‌ ശബരിമല ധർമ്മശാസ്താക്ഷേത്രം.  ശാസ്താവാണ് പ്രധാന മൂർത്തി. കേരളത്തിൽ പത്തനംതിട്ട ജില്ലയിൽ പശ്ചിമഘട്ടത്തിന്റെ ഭാഗമായ ശബരിമലയിൽ ആണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ബ്രഹ്മചാരി സങ്കല്പത്തിലുള്ളതാണ് ഇവിടുത്തെ ധർമ്മശാസ്താ പ്രതിഷ്ട. അതിനാൽ ഋതുമതി പ്രായഗണത്തിലുള്ള (10 മുതൽ 50 വയസ്സു വരെ) സ്ത്രീകളെ ശബരിമലയിൽ പ്രവേശിപ്പിക്കാറില്ല. അയ്യപ്പൻ മഹിഷിയെ വധിച്ച ശേഷം ധ്യാനത്തിലിരുന്നത് ശബരിമലയിലാണെന്ന് വിശ്വസിക്കപ്പെടുന്നു. ക്ഷേത്രത്തിനു ചുറ്റുമുള്ള 18 മലകളിലെ 18 മലദൈവങ്ങൾക്കു നടുവിലാണ് അയ്യപ്പക്ഷേത്രമെന്നും ഇത് സൂചിപ്പിക്കുന്നതാണ് ക്ഷേത്രത്തിന് മുന്നിലുള്ള 18 പടികൾ എന്നൊരു വിശ്വാസമുണ്ട്. 



അയ്യപ്പനെ കുറിച്ച് പന്തളം രാജകുടുംബവുമായി ബന്ധപ്പെട്ട ഐതിഹ്യമാണ് ഏറ്റവും പ്രസിദ്ധം. കുട്ടികളില്ലാതെ വിഷമിച്ചിരുന്ന പന്തളം രാജാവ് നായാട്ടിനായി വനത്തിലെത്തിയപ്പോൾ പമ്പാതീരത്ത് വച്ച് കഴുത്തിൽ മണി കെട്ടിയ സുന്ദരനായ ഒരാൺകുഞ്ഞിനെ കണ്ടെത്തി. ശിവന് മോഹിനിരൂപത്തിലുള്ള വിഷ്ണുവിൽ ജനിച്ച പുത്രനാണിതെന്ന് വിശ്വാസം. കഴുത്തിൽ സ്വർണ്ണമണിമാല ഉണ്ടായിരുന്നതുകൊണ്ട് “മണികണ്ഠൻ“ എന്നു പേരിട്ട് രാജാവ് കൊട്ടാരത്തിലേക്ക് കൊണ്ടുപോയി.
ആയോധനകലയിലും വിദ്യയിലും നിപുണനായ അയ്യപ്പനെ യുവരാജാവായി വാഴിക്കാനായിരുന്നു പന്തളം രാജാവിന്റെ ആഗ്രഹം. എന്നാൽ രാജ്ഞിയും മന്ത്രിയും ചേർന്ന് ഇതിനെ ചെറുക്കാനുള്ള തന്ത്രങ്ങൾ ആസൂത്രണം ചെയ്തു.ഇതിനായി മന്ത്രി രാജ്ഞിയെ വശത്താക്കുകയും, അവരുടെ ഗൂഢപദ്ധതി പ്രകാരം രാജ്ഞി വയറുവേദന അഭിനയിക്കുകയും കൊട്ടാരവൈദ്യൻ പുലിപ്പാൽ മരുന്നായി നിശ്ചയിക്കുകയും ചെയ്തു. ഗൂഢപദ്ധതിയനുസരിച്ച് പുലിപ്പാൽ കാട്ടിൽ നിന്നും കൊണ്ടുവരാൻ നിയുക്തനായത് മണികണ്ഠനാണ്. അങ്ങനെയാണ് പുലിപ്പാലിനായി അയ്യപ്പനെ കൊടുംകാട്ടിലേക്ക് രാജ്ഞി പറഞ്ഞയക്കുന്നത്. എന്നാൽ മഹിഷിയെയും വധിച്ച് പുലിപ്പാലുമായി അയ്യപ്പൻ വിജയശ്രീലാളിതനായി മടങ്ങിയെത്തി.
അയ്യപ്പൻ ദൈവമാണെന്ന് മനസ്സിലാക്കിയ പന്തളം രാജാവ് അയ്യപ്പന്റെ നിർദേശപ്രകാരം ശബരിമലയിൽ ക്ഷേത്രം നിർമ്മിച്ച് നൽകുകയായിരുന്നു.

പുലിപ്പാൽ കൊണ്ടുവരാൻ കാട്ടിലേക്ക് പോകുമ്പോൾ തയ്യാറാക്കിയതാണ് “ഇരുമുടിക്കെട്ട്” എന്നൊരു വിശ്വാസമുണ്ട്. അയ്യപ്പനോട് മന്ത്രി ചെയ്ത പാപത്തിൽ നിന്നും മുക്തി നേടാനാണ് 41 ദിവസത്തെ വ്രതവും വർഷംതോറുമുള്ള തീർത്ഥയാത്രയും എന്നാണ് ഐതിഹ്യം.


ശബരിമലയാത്രക്കു മുൻപ്, തീർത്ഥാടകർ 41 ദിവസത്തെ വ്രതം അനുഷ്ഠിക്കുന്നു. ഇതിനു മുന്നോടിയായി അവർ തുളസിമുത്തുകൾ കൊണ്ടോ രുദ്രാക്ഷം കൊണ്ടോ ഉണ്ടാക്കിയ ഒരു മാല ധരിക്കുന്നു. ഇതിനെ തുടർന്ന് ഇവർ സ്വാമി എന്നറിയപ്പെടുന്നു. ശേഷം മത്സ്യമാംസാദികൾ, മദ്യം, ലൈഗികജീവിതവും മറ്റ് ദുഷ്ചിന്തകളും ഉപേക്ഷിക്കുന്നു. തുടർന്ന് നാല്പത്തിയൊന്നാമത്തെ ദിവസം ഗുരുസ്വാമിയുടെ നേതൃത്വത്തിൽ കെട്ടു നിറച്ച് ശബരിമലയ്ക്ക് യാത്രയാകുന്നു.
വാഹന ഗതാഗതം പമ്പ വരെ മാത്രമേയുള്ളൂ. അതിനു ശേഷം തീർത്ഥാടകർ കാൽനടയായാണ് ക്ഷേത്രത്തിലേക്കെത്തുന്നത്.

ശബരിമലതീർത്ഥാടകർ, പള്ളികെട്ട് അഥവാ ഇരുമുടിക്കെട്ട് എന്നറിപ്പെടുന്ന കെട്ടിനുള്ളിൽ ശബരിമലയിലേക്കുള്ള പൂജാദ്രവ്യങ്ങൾ കൊണ്ടുപോകും. സാധാരണയായി ഇരുമുടികെട്ടിനുള്ളിൽ നെയ്ത്തേങ്ങ, പച്ചരി, അവൽ, മലർ, മറ്റ് പൂജാസാധനങ്ങൾ എന്നിവയാണ് കൊണ്ടു പോകാറുള്ളത്. ജീവാത്മാവും പരമാത്മാവുമായുള്ള ബന്ധത്തെയാണ് ഇത് സൂചിപ്പിക്കുന്നാണ് വിശ്വാസം.

ശബരിമലയിൽ വ്രതമനുഷ്ടിച്ച് കല്ലും മുള്ളും നിറഞ്ഞ പാതയിലൂടെ എത്തിച്ചേരുന്ന തീർഥാടകനുള്ള സന്ദേശം 'തത്ത്വമസി' എന്നാണ്. സാമവേദത്തിന്റെ സാരമായ ഈ സംസ്കൃതപദത്തിന്റെ അർഥം 'തത്-ത്വം-അസി' അഥവാ 'അത് നീ ആകുന്നു' എന്നാണ്. നിങ്ങൾ ആരെയാണോ കാണാൻ വന്നിരിക്കുന്നത് അത് നിങ്ങൾ തന്നെയാണ്. അവനവന്റെയുള്ളിലെ പരമാത്മാവിനെയും ജീവാത്മാ-പരമാത്മാ ബന്ധത്തേയും ഇവ സൂചിപ്പിക്കുന്നു.


പത്തിനും അറുപതിനും ഇടയ്ക്ക്[അവലംബം ആവശ്യമാണ്] വയസുള്ള സ്ത്രീകളെ മലച്ചവിട്ടാൻ അനുവദിക്കാറില്ല. കുറഞത് 41 ദിവസത്തെ വ്രതാനുഷ്ടാനം വേണം മലകയറാൻ എന്നാണ് നിയമം .ആദ്യമായി മലകയറാൻ വ്രതം തുടങ്ങുന്ന ആളെ 'കന്നി അയ്യപ്പൻ ' എന്നു വിളിക്കുന്നു . ഒരു പെരിയ സ്വാമി അഥവാ ഗുരുസ്വാമിയെ കണ്ടുപിടിക്കുകയാണ് ആദ്യം കന്നി അയ്യപ്പൻ ചെയ്യേണ്ടത് . 18 കൊല്ലമെന്ഗിലും മല ചവിട്ടിയ ആൾ ആകണം ഗുരു സ്വാമി . അദ്ദേഹത്തിന്റെ സാനിധ്യത്തിൽ, വൃശ്ചിക മാസം ഒന്നാം തിയതി ക്ഷേത്രസന്നിധിയിൽ വച്ച് മാലയിടുന്നു. അതിരാവിലെ കുളിച്ചു ശുദ്ധമായി കറുത്ത വസ്ത്രം ധരിച്ചു ശരണംവിളിയോടെ രുദ്രാക്ഷമാല ധരിക്കുന്നു. മാലയിൽ സ്വാമി അയ്യപ്പൻറെ രൂപം ഉൾക്കൊള്ളുന്ന ലോക്കറ്റ് ഉണ്ടായിരിക്കണം. വൃശ്ചിക ഒന്നുമുതൽ ധനു 11 വരെ വ്രതാനുഷ്ഠാനങൾ തെറ്റാതെ അനുഷ്ഠിക്കണം. മണ്ഡലകാലത്ത് 'വെള്ളംകുടി (ആഴി പൂജ,പടുക്ക)' എന്ന ചടങ്ങ് നടത്തണം. ശബരിമലക്ക് പോകും മുബായി ' കെട്ടുനിറ ' അഥവാ 'കെട്ടുമുറുക്ക് ' എന്നാ കർമം നടത്തണം. ഗുരു സ്വാമിയുടെ നേതൃത്വത്തിൽ അയ്യപ്പൻമാർ ഇരുമുടി കെട്ടു നിറക്കുന്നു. വീട്ടിൽവച്ചോ അടുത്ത ക്ഷേത്രത്തിൽ വെച്ചോ ആകാം . കെട്ടു നിറച്ചു പിന്തിരിന്നു നോക്കാതെ,ശരണം വിളിയോടെ അയ്യപ്പൻമാർ യാത്ര പുറപെടുന്നു.എരുമേലി എത്തിയാൽ അവിടെ വച്ച് പേട്ടതുള്ളൽ എന്ന ചടങ്ങ് നടത്തുന്നു.പേട്ടതുള്ളൽ കഴിഞ്ഞാൽ എരുമെലിയിലുള്ള ക്ഷേത്രത്തിന്റെ മുൻവശത്ത് ഉള്ള ജലാശയത്തിൽ സ്നാനം ചെയ്തു ക്ഷേത്ര ദർശനം നടത്തി കാണിക്കയിട്ടു തൊഴുതു നാളികേരം എറിഞ്ഞു കെട്ടുതാങ്ങി 'സ്വാമിയുടെ കൊട്ടപടി ' എന്ന ആ സ്ഥാനം കടക്കുന്നു.പിന്നീടു അഴുത നദിയിലെ സ്നാനമാണ് .കന്നി അയ്യപ്പൻമാർ അഴുതയിൽ മുങ്ങി ഒരു കല്ലെടുത്ത്‌ വസ്ത്രത്തിന്റെ തുമ്പിൽ കെട്ടിയിടണം . പിന്നീടു കല്ലിടാം കുന്നിലെത്തി ശേഖരിച്ച കല്ല്‌ അവിടെ നിക്ഷേപിക്കുന്നു.പിന്നീടു പമ്പാനദി കരയിൽ എത്തുന്നു .അവിടെവച്ച് പമ്പ വിളക്കൊരുക്കും . പമ്പനദിയിൽ മുങ്ങി കുളിച്ചു പമ്പസദ്യ ഒരുക്കും . ഗുരു സ്വാമിക്കുള്ള ദക്ഷിണ ഇവിടെവച്ച് നൽകണം. പിന്നീടുള്ള യാത്ര മദ്ധ്യേ അപ്പാചികുഴിയും , ഇപ്പാചികുഴിയും കാണാം.അവിടെ അരിയുണ്ടയും ശർക്കരയുന്ടയും എറിയുന്നു.പിന്നീടു ശരംകുത്തിയിൽ എത്തി അവിടെ കന്നി അയ്യപ്പൻമാർ ശരകോൽ നിക്ഷേപിക്കുന്നു.പിന്നെ പതിനെട്ടാംപടി കയറി ക്ഷേത്ര നടയിൽ എത്തി ഇരുമുടികെട്ടു അയ്യപ്പന് കാണിച്ചു കൊടുക്കുന്നു.



ശബരിമലയില്‍ ചെയ്യരുതാത്തത്
* ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി കയറരുത്
* പമ്പാനദി മലിനമാക്കരുത്
* തുറസ്സായ സ്ഥലങ്ങളില്‍ മലമൂത്രവിസര്‍ജനം പാടില്ല. പമ്പയിലെയും സന്നിധാനത്തെയും കക്കൂസുകള്‍ ഉപയോഗിക്കണം
* ഉടുത്ത വസ്ത്രങ്ങള്‍ പമ്പാനദിയില്‍ ഉപേക്ഷിക്കരുത്.
* വനനശീകരണത്തിന് കാരണമായേക്കാവുന്ന ഒന്നും ചെയ്യരുത്.
* പമ്പയിലും ശബരിമലയിലും പുകവലി പാടില്ല.
* പ്ലാസ്റ്റിക് വസ്തുക്കള്‍ പാടില്ല. കഴിയുന്നത്ര തുണിസഞ്ചികള്‍ ഉപയോഗിക്കുക.
* ശരംകുത്തിയിലാണ് ശരക്കോല്‍നിക്ഷേപിക്കേണ്ടത്. വേറെയെങ്ങും പാടില്ല. 
* പമ്പാസദ്യയ്ക്ക്‌ശേഷം എച്ചിലില പമ്പാനദിയില്‍ ഒഴുക്കുന്നത് ആചാരമല്ല.

* പതിനെട്ടാംപടിയിലേക്ക് നാളികേരം വലിച്ചെറിയരുത്. നാളികേരം ഉടയ്ക്കാന്‍ പടിയുടെ വശങ്ങളില്‍ പ്രത്യേകം സ്ഥലങ്ങളുണ്ട്.
* അടുപ്പുകൂട്ടി ഭക്ഷണം പാകം ചെയ്യുന്നവര്‍ അതുകഴിഞ്ഞാല്‍ അടുപ്പിലെ തീ പൂര്‍ണമായും കെടുത്തണം. കര്‍പ്പൂരാരാധാന നടത്തുന്നവര്‍ അലക്ഷ്യമായി തീ ഉപേക്ഷിക്കരുത്.

ശബരിമല തീര്‍ഥാടകന്‍ അനുഷ്ഠിക്കേണ്ട ഏറ്റവും പ്രധാന കര്‍മ്മം ബ്രഹ്മചര്യമാണ്. ശരീരത്തേയും മനസ്സിനേയും ഈശ്വരാഭിമുഖമാക്കി നിര്‍ത്തുകയാണത്. വാക്കോ ചിന്തയോ പ്രവൃത്തിയോ കൊണ്ട് ഒരു ജീവിയേയും വേദനിപ്പിക്കാതിരാക്കണം. എല്ലാവര്‍ക്കും ആവശ്യമായ സേവനം നല്കാന്‍ സദാ സന്നദ്ധനായിരിക്കണം. ലളിതജീവിതമാണ് നയിക്കേണ്ടത്. ആഡംബരവും അലങ്കാരവും ഉപേക്ഷിക്കണം. സസ്യാഹാരം മാത്രമെ പാടുള്ളൂ. വ്രതകാലം തീരുംവരെ താടിയും മുടിയും വളര്‍ത്തണം.

ശബരിമലയിൽ ദിവസവും അത്താഴപൂജയ്ക്കു ശേഷം നട അടയ്ക്കുന്നതിനു മുമ്പ് ആലപിക്കുന്ന കീർത്തനമാണ് ഹരിവരാസനം. ഭക്തർക്കുള്ള ദർശനത്തിനുശേഷം ഭഗവാനെ പള്ളിയുറക്കാനുള്ള ഒരു ഗീതമാണ് ഇതെന്നാണ് വിശ്വാസം. കുമ്പക്കുടി കുളത്തൂർ സുന്ദരേശയ്യർ ആണ് ഈ ഉറക്കുപാട്ട് എഴുതിയത്. ഈ രചനയിൽ 352 അക്ഷരങ്ങളും 108 വാക്കുകളും 32 വരികളുമുണ്ട്

സ്വാമി ശരണം... അയ്യപ്പ ശരണം...
'സ്വാമി ശരണം എന്ന പ്രാര്‍ഥനാ നിര്‍ഭരമായ മുദ്രാവാക്യം ധര്‍മ്മശാസ്താവിന്റെ ആരാധനക്ക് കീര്‍ത്തിതമാണെന്നും ഋഷിമാരും ഗുരുക്കന്മാരും നിര്‍ദ്ദേശിച്ചതാണെന്നുമാണ് വിശ്വാസം.
'ഋഷിപ്രോക്തം തു പൂര്‍വ്വാണം
മഹാത്മാനാം ഗുരോര്‍മതം
സ്വാമിശരണമിത്യേവം
മുദ്രാവാക്യം പ്രകീര്‍ത്തനം'- ഇതാണ് സ്വാമിമന്ത്രത്തിന്റെ പൊരുള്‍. കാട്ടിലൂടെയും മലയിലൂടെയും ശരണംവിളിച്ച് നടക്കുന്നത് ഭക്തന് അനിര്‍വചനീയമായ സന്തോഷവും ഊര്‍ജ്ജവും നല്കുന്നു. മലകറ്റം ആയാസമില്ലാത്തതുമാക്കുന്നു. ഉച്ചത്തില്‍ ശരണംവിളിച്ച് കൂടുതല്‍ വായു ഉള്ളിലേക്ക് വലിച്ചുകയറ്റുന്നതു വലിയ ഉന്മേഷമുണ്ടാക്കും. 

മനുഷ്യന്റെ ഉള്ളിലെ വായുവിനെ ക്ഷോഭിപ്പിക്കുന്നതും വായുവിന്റെ സ്വതന്ത്രമായ പോക്കുവരവിനെ തടയുന്നതുമായ ദോഷങ്ങളെ ശരണംവിളി ഇല്ലായ്മ ചെയ്യും. ഉള്ളിലെ മാലിന്യങ്ങള്‍ സംസ്‌കരിക്കപ്പെടും.കൂട്ടത്തോടെ ശരണംവിളിക്കുന്നതുകൊണ്ട് അന്തരീക്ഷത്തില്‍ സവിശേഷമായ ആത്മീയ ശബ്ദപ്രപഞ്ചം സംഭവിക്കുകയും ചെയ്യും. അത് നാദബ്രഹ്മത്തിലുണ്ടാക്കുന്ന ചലനം സവിശേഷമായിട്ടുള്ളതാണ്. 
ശരണത്തിലെ 'ശ' എന്ന അക്ഷരം ശത്രുശക്തികളെ ഇല്ലാതാക്കുന്നുവെന്ന് പ്രമാണം. 'ര' അറിവിന്റെ അഗ്‌നിയെ ഉണര്‍ത്തുന്നു. 'ണ' ശാന്തിയെ പ്രദാനം ചെയ്യുന്നു. ശരണംവിളി കാട്ടില്‍ ദുഷ്ടമൃഗങ്ങളെ അകറ്റുന്നതുപോലെ മനസ്സിലെ ദുഷ്ടചിന്തകളേയും അകറ്റുന്നു.

ശബരീശന് വഴിപാടുകള്‍

ഭക്തന്റെ നിലയ്ക്കനുസരിച്ച് അയ്യപ്പഭഗവാന് പലതരം വഴിപാടുകള്‍ നടത്താം. കേവലം ചടങ്ങായല്ല, ഭക്തിപുരസ്സരമാകണം വഴിപാടുകള്‍ നടത്തേണ്ടത്. ഭക്തന്‍ തനിക്കോ മറ്റുള്ളവര്‍ക്കോ ഉപയോഗ്യമല്ലാത്തതും നിഷിദ്ധമായിട്ടുള്ളതുമായ സാധനങ്ങള്‍ വഴിപാട് അര്‍പ്പിക്കാന്‍ പാടില്ല.

പായസനിവേദ്യം, ത്രിമധുരം, വെള്ളനിവേദ്യം, പഞ്ചാമൃതം, അപ്പം, ഇളനീര്‍, താംബൂലം, നെയ്യഭിഷേകം, നെയ്‌വിളക്ക്, കര്‍പ്പൂരദീപം, പുഷ്പാഞ്ജലി, ചന്ദനം ചാര്‍ത്തല്‍, പനിനീര്‍ അഭിഷേകം തുടങ്ങിയവ പ്രധാന വഴിപാടുകളാണ്.
ലോഹപ്രതിമകള്‍, പട്ട്, നാണയം, രത്‌നം തുടങ്ങിയവ കാണിക്കയായി സമര്‍പ്പിക്കാം. രത്‌നഹാരം, കനകഹാരം, പുഷ്പഹാരം എന്നിവ വിഗ്രഹത്തില്‍ ചാര്‍ത്തുന്നതും ശയനപ്രദക്ഷിണം നടത്തുന്നതും പ്രധാന വഴിപാടുകള്‍തന്നെ. സ്തുതിഗീതാലാപനവും വെടിവഴിപാടും അയ്യന് പ്രിയങ്കരങ്ങളാണ്. 



വ്രതം അവസാനിപ്പിക്കുമ്പോള്‍ 

ശബരിമല ദര്‍ശനം കഴിഞ്ഞ് തിരിച്ചെത്തിയാല്‍ വ്രതം അവസാനിപ്പിക്കണം. മാലയൂരി പൂജാമുറിയിലെ അയ്യപ്പന്റെ വിഗ്രഹത്തിലോ ചിത്രത്തിലോ ചാര്‍ത്താം. അലക്ഷ്യമായി ഇടരുത്.

ദര്‍ശനം കഴിഞ്ഞുവരുന്ന തീര്‍ഥാടകന്‍, വിളക്ക് കണ്ടേ വീട്ടില്‍തിരിച്ചുകയറാവൂ എന്നാണ് പ്രമാണം. അതായത് അയ്യപ്പദര്‍ശനത്തിന് പോയ ആള്‍ തിരിച്ചു വീട്ടിലെത്തുന്നത് സന്ധ്യയോടെയേ ആകാവൂ. അയ്യപ്പന്‍ തിരിച്ചെത്തുമ്പോള്‍ കുടുംബാംഗങ്ങള്‍ പൂമുഖത്ത് നിലവിളക്ക് കൊളുത്തിവച്ച്് ശരണം വിളിയോടെ എതിരേല്ക്കണം. പൂജാമുറിയില്‍ കെട്ട് താങ്ങിയാല്‍ ശരീരശുദ്ധിവരുത്തി വീണ്ടും ശരണം വിളിക്കണം.

മാലയൂരുന്നതിന് മന്ത്രമുണ്ട്. അത് ഇതാണ്-
'അപൂര്‍വ്വ മചലാരോഹ
ദിവ്യദര്‍ശന കാരണ
ശാസ്തൃമുദ്രാത്വകാദേവ
ദേഹിമേ വ്രത മോചനം' 
ഈ മന്ത്രം ജപിച്ച്, ശരണം വിളിയോടെ

തേങ്ങയുടച്ച് വ്രതമോചനം വരുത്തണം. 

സ്വാമിയേ ശരണമയ്യപ്പാ 










സങ്ഘ മന്ത്രം

സനാതന  ധര്‍മം ആചരിക്കപ്പെടാതെ തുടര്‍ന്നു വരുന്ന ജീവിത ചര്യ ആണെന്ന് നമുക്കറിയാം . അത് കൊണ്ട് തന്നെ അതിനു സവിശേഷതകള്‍ ഏറെ ആണ് .വര്‍ഷങ്ങളോളം നാനാവിധ ആക്രമണങ്ങളെ അധിജീവിച്ച ഈ സംസ്കാരം ഈ കാലഗട്ടത്തില്‍ പാശ്ചാത്യ വല്‍കരണത്തിലും ആഭ്യന്തര ചതിക്കുഴികളിലും പ്പെട്ട് തകര്‍ന്നു പോകാതെ കാത്തു സൂക്ഷിക്കേണ്ടത് നമ്മുടെ കര്‍ത്തവ്യമാണ് .അതിനായി നമ്മുടെ മക്കളില്‍ ,സഹോദരങ്ങളില്‍,സുഹൃത്തുക്കളില്‍ ധര്‍മത്തെയും  സംസ്കൃതിയെയും നെഞ്ചിലേറ്റാന്‍ തക്ക ഒരു അഭിമാന ബോധം വളര്‍ത്തി എടുക്കണം. അതിനുള്ള ഒരു മൂലമന്ത്രം ,സങ്ഘ മന്ത്രം ത്തന്നെയാണ് ....  നമ്മളില്‍ ആവേശം വാനോളം ഉയര്‍ത്തന്‍ തക്ക ശക്തിയുള്ള ഒരേ ഒരു മന്ത്രം

നീലബ്ധിവീചി പരിസേവിത പുണ്ണ്യഭൂമീ
ശൈലാധിരാജ പരിശോഭിത ദേവഭൂമീ


ഈ ഹിന്ദുഭൂമി ..............

ഭുവനത്രയ പൂജ്യയായി-
ത്തീരാന്‍ ജപിക്ക പരിപാവന സംഘമന്ത്രം -  ഗണഗീതം

കടപ്പാട് - പ്രശാന്ത് വര്‍മ്മ & ടീം

ചിന്താ സരണി.: " THATHWAMASI " (തത്വമസി )

ചിന്താ സരണി.: " THATHWAMASI " (തത്വമസി ): Swami Sharanam ! If you are in search of god or spiritual fulfilment, try to visit Sabarimala once, you will find the answer ! I t...

Friday, November 29, 2013

" THATHWAMASI " (തത്വമസി )

Swami Sharanam !

If you are in search of god or spiritual fulfilment, try to visit Sabarimala once, you will find the answer !

I try to visit Sabarimala every year and Lord Ayyappa is kind enough to grant Darashan to me year by year... When I started going to Mala in my childhood days I used to notice and think about a blue board which placed on top of the temple which has written the word  - "തത്വമസി " (Thathwamasi ) .

Once you turn towards the holy sanctum of Sabarimala temple after standing in queue for long time, you will see the Holy 18 steps.Near to Holy Dhwajam you will find this words..... This scene of holy 18 steps and thathwamasi word used to give me immense pleasure from bottom of the heart which will lead to flow of tears automatically.

So What is thathwamasi ? What is the meaning of it? Once you start searching of it, you will find a great thinking and definition of God...

The term Thathwamasi appears in the Samavedha - in the Chandogyopanishat.

It’s a combination of three words

Tat - Twam - Asi

Tat is matter, twam is you, asi is are ! You are the matter means you are the sole force of life on earth or in the universe!

Tatvamasi is the fulfillment of spiritual knowledge. There is no second - "I’m that Supreme Entity"

Once you wear Mala after the fasting you purify yourself to become God. And that’s the whole idea of this hard religious observance. Once you wear Mala - you become Swami ,ie God.(എല്ലാം അയ്യപ്പന്‍ )
Then you treat yourself as swamy , you practice the standards of being a supreme being in your life till you remove the Mala after darshan of Lord Ayyappa.

Just imagine the situation if it is in reality... "Every being is Ayyappan" "Every Devotee is Ayyappan" "Every piece of rock and mud is Ayyappan"...  Now there is no question of "I" here... because even "Iam Ayyappan..." ie  "Iam that Supreme Entity" ie "Thathwamasi"




Actually this (Thathwamasi and other) Mahavakyam is given as upadesham only while taking Sanyasam... Kanchi maha Swamigal said:

"It is to attain this highest of states in which the individual self dissolves inseparably in Brahman that a man becomes a sannyasi after forsaking the very karma that gives him inward maturity. When he is initiated into sannyasa he is taught four mantras, the four [principal] mahavakyas."

Ayyappan is in Yoga Peetam at Sabarimala; He is a gurunathan there. Thats the reason he explicitly teaches this Maha Vaakya Saaram ie Thathwamasi with his Chinmudra...

Mahayogapeeto jwalantham mahantham
Mahavaakya Saaropadesham Sushaantham
Maharshi Praharsha pradham gnana kaantham
param jyoti roopam bhaje bhoothanatham

Swamiye Saranamayyappaa

സ്വാമിയേ ശരണമയ്യപ്പാ





Tuesday, November 19, 2013

എന്തു കൊണ്ട് ആറന്മുള ???


കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന ക്ഷേത്രങ്ങളിലൊന്നാണ് ആറന്മുള ശ്രീ പാർത്ഥസാരഥി ക്ഷേത്രം .

പഞ്ചപാണ്ഡവരിൽഒരാളായ അർജുനനാൽ പ്രതിഷ്ഠിക്കപ്പെട്ടതെന്ന് വിശ്വസിക്കപ്പെടുന്ന പാർഥസാരഥി വിഗ്രഹം അപൂർവമാണ്. ആറന്മുളവള്ള സദ്യ പ്രധാന വഴിപാടാണ്. ആയിരങ്ങൾ പങ്കു കൊള്ളുന്ന വിഭവസമൃദ്ധമായ സദ്യ ഉണ്ണുമ്പോൾ ഭഗവാന്റെ അനുഗ്രഹമുണ്ടാകും എന്നാണ് വിശ്വാസം. തിരുവോണത്തോണിയും, അഷ്ടമിരോഹിണി വള്ള സദ്യയും ഉത്രട്ടാതി വള്ളംകളിയും വഞ്ചിപ്പാട്ടിന്റെ താളവും പമ്പാ നദിയുടെ പുണ്യവും ആറന്മുള ക്ഷേത്രത്തെ പരിപാവനമാക്കുന്നു.

പാർത്ഥസാരഥിയായ കൃഷ്ണനാണ് ഇവിടത്തെ പ്രതിഷ്ഠ. പത്തനംതിട്ട ജില്ലയിലെ ആറൻമുളയിൽ വിശുദ്ധനദിയായ പമ്പയുടെ തീരത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പാണ്ഡവരിൽ ഒരാളായ അർജുനനാണ് ക്ഷേത്രം നിർമ്മിച്ചതെന്നാണ് വിശ്വാസം. എല്ലാ വർഷവും ശബരിമലയിൽ അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്ക അങ്കിയും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ആരംഭിക്കുന്നത് പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്നാണ്. ഓണാഘോഷത്തോടനുബന്ധിച്ചുള്ള പ്രശസ്തമായ ആറൻമുള വള്ളംകളി നടക്കുന്നത് ഇവിടെയാണ്. പതിനെട്ടാം നൂറ്റാണ്ടിലെ ചിത്രകാരൻമാർ വരച്ച നിരവധി ചുമർചിത്രങ്ങളും ക്ഷേത്രത്തിൽ കാണാം.
കേരളീയ വാസ്തുവിദ്യയിൽ നിർമ്മിച്ച കെട്ടിടങ്ങൾക്ക് ഒരു നല്ല ഉദാഹരണമാണ് ആറൻമുള പാർത്ഥസാരഥി ക്ഷേത്രം. ഇവിടത്തെ പാർത്ഥസാരഥി വിഗ്രഹത്തിന് ആറടി പൊക്കമുണ്ട്. കിഴക്കോട്ടാണ് ദർശനം. വിഗ്രഹം ചതുർബാഹുവായ വിഷ്ണുവിന്റേതാണ്. ക്ഷേത്രത്തിൻറെ ചുമരുകളെല്ലാം പതിനെട്ടാം നൂറ്റാണ്ടിൽ വരച്ച മനോഹരമായ ചിത്രങ്ങളാൽ അലങ്കൃതമാണ്. ക്ഷേത്രത്തിൽ പുറംചുമരിൻറെ നാല് വശങ്ങളിലായി നാല് ഗോപുരങ്ങളുണ്ട്. കിഴക്കൻ ഗോപുരത്തിലേക്ക് പതിനെട്ട് പടികളാണുള്ളത്. വടക്കൻ ഗോപുരത്തിൽ നിന്ന് പമ്പ നദിയിലേക്കിറങ്ങാൻ 57 പടികളാണുള്ളത്.

യുദ്ധക്കളത്തിൽ നിരായുധനായ കർണ്ണനെ കൊന്നതിലുള്ള പാപഭാരം തീർക്കാനാണത്രെ അർജുനൻ ക്ഷേത്രം നിർമ്മിച്ചത് എന്നാണ് ഐതിഹ്യം. എന്നാൽ മറ്റൊരു ഐതിഹ്യം ക്ഷേത്രം ആദ്യം പണിതത് ശബരിമലയ്ക്കടുത്ത നിലയ്ക്കലിലായിരുന്നു എന്നാണ്. അവിടെ നിന്ന് പിന്നീട് വിഗ്രഹം ആറ് മുളക്കഷ്ണങ്ങൾ കൊണ്ട് നിർമ്മിച്ച ഒരു ചങ്ങാടത്തിൽ ഇവിടേക്ക് കൊണ്ടുവരികയായിരുന്നു. അങ്ങനെയാണത്രെ ആറ് മുളക്കഷ്ണങ്ങൾ എന്ന അർത്ഥത്തിൽ സ്ഥലത്തിന് ആറൻമുള എന്ന പേര് വന്നത്.

ചെങ്ങന്നൂരും കോഴഞ്ചേരിക്കുമിടയിലാണ് ആറന്മുള. ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ- നിന്നും ഏകദേശം ആറന്മുളയിലേക്കു 10 കി.മീറ്ററുംപത്തനംതിട്ടയിൽ നിന്നും ഏകദേശം 16 കി മീ ദൂരത്താണ് സ്ഥലം സ്ഥിതി ചെയ്യുന്നത്.  ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിനടുത്ത് പമ്പാനദിയിലാണ് വള്ളംകളി നടക്കുന്നത്. ചരിത്ര പ്രസിദ്ധമായ ആറന്മുള വള്ളംകളി പാർത്ഥസാരഥി ക്ഷേത്രവുമായി ബന്ധപ്പെട്ടതാണ്. ക്ഷേത്രത്തിലെ വിഗ്രഹ പ്രതിഷ്ടാദിനമായ ചിങ്ങമാസത്തിലെ ഉതൃട്ടാതിനാളിലാണ് പമ്പാനദിയിൽ ആറന്മുള വള്ളംകളി നടക്കുന്നത്. തിരുവോണ സദ്യയ്ക്കുള്ള വിഭവങ്ങളുമായി കാട്ടൂർ മങ്ങാട്ടില്ലത്തുനിന്നും തിരുവാറന്മുള ക്ഷേത്രത്തിലേക്ക വരുന്ന തോണിയെ അകമ്പടി സേവിച്ചിരുന്ന പള്ളിയോടങ്ങളുടെ പ്രൗഢിയും, കായികക്ഷമതയും, കലാമേന്മയും പൊതുജനങ്ങൾക്കായി പ്രദർശിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ്ചിങ്ങമാസത്തിലെ ഉത്രട്ടാതിനാളിൽ ജലമേള സംഘടിപ്പിച്ചിട്ടുള്ളതു്.പമ്പാനദിക്കരയിൽ  വള്ളംകളി കാണുവാൻ ആയിരക്കണക്കിന് ആളുകൾ തടിച്ചുകൂടുന്നു. 48 ചുണ്ടൻ വള്ളങ്ങൾ  വള്ളംകളിയിൽ പങ്കെടുക്കുന്നു. വള്ളംകളിയിൽ വെള്ള മുണ്ടും തലപ്പാവുമണിഞ്ഞ തുഴച്ചിൽക്കാർ വള്ളപ്പാട്ടുകൾ പാടുന്നു. പള്ളിയോടങ്ങളുടെ അമരച്ചാർത്തും നടുവിലായി ഉളള മുത്തുക്കുടയും കൊടി ചാമരങ്ങളും ഇത് ഒരു നയനാനന്ദകരമായ ജലോത്സവമാക്കുന്നു. 4- ന്നൂറ്റാണ്ടുമുതൽ നടന്നുവരുന്ന ജലമേള, കലാസാംസ്കാരിക പൈതൃകത്തിന്റെ ഉദാത്തമായ ഉദാഹരണമാണ്‌. മനോഹരമായി അലങ്കരിക്കപ്പെട്ട പള്ളിയോടങ്ങളുടെ വർണാഭമായ ഘോഷയാത്രയും തുടർന്ന് മത്സരവള്ളംകളിയുമാണ്നടക്കുന്നത്.
ഓരോ ചുണ്ടൻ വള്ളവും പമ്പയുടെ കരയിലുള്ള ഓരോരോ ഗ്രാമങ്ങളുടേതാണ്. എല്ലാ വർഷവും മത്സ്യ എണ്ണകൊപ്രകരിമുട്ടയുടെ വെള്ളക്കരു എന്നിവ ഇട്ട് വള്ളങ്ങൽ മിനുക്കി എടുക്കുന്നു. വള്ളം ഈടും ബലവുമുള്ളതാവാനും ജലത്തിൽ തെന്നി നീങ്ങുന്നതിനുമാണ് ഇത്. ഗ്രാമത്തിലെ ആശാരി വള്ളത്തിന്റെ കേടുപാടുകൾ തീർക്കുന്നു. അതാതു ഗ്രാമത്തിന്റെ പേരിൽ അറിയപ്പെടുന്ന വള്ളങ്ങൾ ഗ്രാമത്തിലെ ജനങ്ങളുടെ അഭിമാനമാണ്.

ഇത്രയും സവിശേഷതകള്നിറഞ്ഞ ഒരു ഗ്രാമം കേരളത്തില്ഇല്ല എന്നു തന്നെ പറയാവുന്നതാണ് .ആറന്മുള യിലെ ഓരോ മണല്ത്തരിക്കും പൈതൃക കഥകള്അവകാശപ്പെടാന്ഉണ്ടായിരിക്കും .... ക്ഷേത്രവും , വള്ളം കളിയും , കണ്ണാടിയും , ശബരിമല തങ്ക അങ്കി യാത്രയും എല്ലാം അതില്ചിലത് മാത്രം .... ഗ്രാമത്തിന്റെ സവിശേഷതകളെ ആര്ക്കാണ് ഇല്ലാതാക്കേണ്ടത് ....??? അതിലൂടെ എന്താണ് അവര്ലക്ഷ്യം വാക്കുന്നത് ? ഇവിടുത്തെ സാധാരണക്കാര്ക്ക് വേണ്ടിയാണോ എയര്പോര്ട്ട് പണിയുന്നത് ? എന്തു ലാഭമാണ് അതിലൂടെ സ്ഥാപിത തല്പര്യക്കാര്ക്ക് ലഭിക്കുന്നത് 

ഇപ്പോളിതാ നിര്ദ്ദിഷ്ട ആറന്മുള വിമാനത്താവളത്തിന് വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അന്തിമ അനുമതി ലഭിച്ചു. ഇതുസംബന്ധിച്ച് തിങ്കളാഴ്ച (19 നവംബര് 2013) വൈകീട്ടാണ് ഉത്തരവിറങ്ങിറങ്ങിയത്. 

വിവിധ പരിസ്ഥിതി സംഘടനകളുടെയും പൊതുജനങ്ങളുടെയും പരാതികളും അവയ്ക്ക് കമ്പനി നല്കിയ നിര്ദ്ദേശങ്ങളും അടിസ്ഥാനമാക്കിയാണ് നിബന്ധനകളോടെ അനുമതി നല്കുന്നതെന്ന് ഉത്തരവില്പറയുന്നു.

നേരത്തെ വിമാനത്താവള നിര്മ്മാണത്തിന് ഭൂപരിധി ഇളവിന് കെ.ജി.എസ് ഗ്രൂപ്പിന് അര്ഹതയുള്ളതായി സംസ്ഥാന പരിസ്ഥിതി വകുപ്പും റിപ്പോര്ട്ട് നല്കിയിരുന്നു. സംസ്ഥാന നിയമസഭാ പരിസ്ഥിതി സമിതിയുടെ വിലക്ക് മറികടന്ന് പദ്ധതിക്ക് വയല്നികത്താനുള്ള അനുകൂലതീരുമാനവും സംസ്ഥാന പരിസ്ഥിതി വകുപ്പ് എടുത്തിരുന്നു. റിലയന്സിന് 15 ശതമാനം ഓഹരിയുള്ള കെ.ജി.എസ് ഗ്രൂപ്പാണ് 700 ഏക്കര്സ്ഥലത്ത് 2000 കോടി രൂപ ചെലവില്വിമാനത്താവളം നിര്മ്മിക്കുന്നത്. 60 ഏക്കറോളം സ്ഥലം ഇതിനകം നികത്തിക്കഴിഞ്ഞു. 

കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്്റെ അനുമതി കിട്ടിയതോടെ നെല്വയല്സംരക്ഷണ നിയമം, ഭൂപരിധി നിയമം എന്നിവയില്നിന്ന് ഇളവ് ലഭിക്കുക എന്ന രണ്ടു രണ്ടു കടമ്പകള്കൂടിയാണ് വിമാനത്താവളത്തിനായി ബാക്കിയുള്ളത്.

എയര്പോര്ട്ട് ആര്ക്ക് വേണ്ടി ? ഇതിന്റെ സാംബത്തിക ലാഭം ആര്ക്കൊക്കെ .........


തല്കാലിക സാമ്പത്തിക ലാഭത്തെക്കാള്നമ്മള്ഇതില്ഒളിഞ്ഞിരിക്കുന്ന അപകടത്തെ മനസ്സിലാകേണ്ടിയിരിക്കുന്നു ... ഇത് നമ്മുടെ പൈതൃകത്തിന് നേരെയുള്ള കടന്നു കയറ്റമാണു ... പരിസ്ഥിതിയെ ഇടിച്ചു നിരത്തി , ഒരു ജനതയുടെ ആവാസ വ്യവസ്ഥിതിയെ തന്നെ ഇല്ലായ്മ ചെയ്യാനുള്ള ഗൂഢ നീക്കത്തെ എന്തു വില കൊടുത്തും ഇല്ലാതാക്കണം.. ഇത് കേരളത്തിലെ ഹിന്ദു സമൂഹത്തിന്റെ മുഴുവന്നിലനില്പ്പിന്റെ പ്രശ്നമായി കണ്ടു ഒരു കുരുക്ഷേത്ര യുദ്ധത്തിന്നു നമ്മള്തയ്യാറായില്ലെങ്കില്കുറച്ചു വര്ഷങ്ങള്ക്കപ്പുറം മറ്റുള്ളവര്ക്ക് പറഞ്ഞു ചിരിക്കാനുള്ള വെറും ചരിത്രമായി മാറും നമ്മുടെ സമൂഹം