പലസ്തീന് ഇസ്രയേല്‍ തര്‍ക്കത്തില്‍ ഈയിടെയായി കാണുന്ന ചില ഷെയര്‍ കണ്ടപ്പോള്‍ , ചിലരുടെ മനുഷ്യ സ്നേഹത്തെ പറ്റിയുള്ള അഭിപ്രായങ്ങളും ചോരയില്‍ കുതിര്‍ത്ത ഫോട്ടോകളും കണ്ടപ്പോള്‍ , ഇന്ത്യ എത്രയും പെട്ടെന്ന് ഇസ്രയേലുമായി എല്ലാ ബന്ധങ്ങളും ഉപേക്ഷിച്ചു യുദ്ധം പ്രഖ്യാപിക്കണം എന്നൊക്കെ കണ്ടപ്പോള്‍ തോന്നിയ ഒരു ചെറിയ ചിന്തയാണ് ഈ നോട്ട് ....
മനുഷ്യ സ്നേഹത്തെ പറ്റി ചില സമയങ്ങളില്‍ മാത്രം സംസാരിക്കുന്നവര്‍ കുറഞ്ഞ പക്ഷം നമ്മുടെ നാടിന്റെ സംസ്കാരവും ചരിത്രവും അറിഞ്ഞിരിക്കുന്നത് നന്നായിരിക്കും.....
ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കു മുന്‍പേ ഇറാനില്‍ നിന്ന് വന്ന പാര്സികളെയും ഇസ്രായേലില്‍ നിന്ന് വന്ന ജൂതന്മാരെയും (രണ്ടും അഭയാര്‍ഥി കള്‍ ) ആക്രമിക്കാന്‍ വന്ന മറ്റു മതങ്ങളെയും സ്വീകരിച്ചു സ്നേഹിച്ച പാരമ്പര്യമാണ് ആര്‍ഷ ഭാരത സംസ്കാരം... ഇവിടെ വന്ന ജൂതന്മാറോ പാര്സികാലോ ഒരു കുഴപ്പവുമില്ലാതെ ഇവിടെ ജീവിക്കുന്നുണ്ട്...ന്യുനപക്ഷങ്ങളില്‍ ന്യുനപക്ഷങ്ങള്‍ ആണ് അവര്‍...അത് കൂടാതെ സനാധന ധര്മത്തില്‍ നിന്ന് അടര്‍ന്നു പോയ മറ്റു ന്യുനപക്ഷങ്ങലായ സിഖു ,ജൈന , ബുദ്ധ മതക്കാര്‍ യാതൊരു പ്രശ്നങ്ങളും കൂടാതെ ഇവിടെ ജീവിക്കുന്നു.... ഹിന്ദുക്കളില്‍ നിന്നും അടര്‍ന്നു പോയ അവരെയും ഇവിടെ ഒരിക്കലും ഒട്ടപെടുതുകയോ അവരോടു യുദ്ധം ചെയ്യണോ നമ്മള്‍ ഒരിക്കലും ശ്രമിചിച്ചിട്ടില്ല ...മറിച് അവരോടു തോളോട് തോള്‍ ഉരുംമിയാണ് ഇവിടെ നമ്മള്‍ ജീവിക്കുന്നത് ..... പുതിയ ചരിത്രത്തില്‍ നമ്മളോട് മതത്തിന്റെ പേരില്‍ അടര്‍ന്നു പോയ പാകിസ്ഥാനോടോ ബന്ഗ്ലാടെഷിനോടോ പോലും നമ്മള്‍ അങ്ങോട്ട് പോയി യുദ്ധം ചെയ്യുകയോ അവരുടെ കുട്ടികലെയോ സ്ത്രീകലെയോ കൊള്ളാന്‍ ശ്രമിക്കുകയോ ചെയ്തിട്ടില്ല ...മറിച് മത ഭീകരരെ ഉപയോകിച് നമ്മളോട് ഒളി യുദ്ധം നടത്തുകയാണ് ചെയ്യുന്നത് ....നമ്മള്‍ പലസ്തീനുംയും ഇസ്രയേലുമായും നല്ല ബന്ധം പുലര്‍ത്തുന്നു..അതാണു നമ്മുടെ രീതി അല്ലെങ്കില്‍ സംസ്കാരം...... ചില തീവ്ര വാദികള്‍ക്ക് വേണ്ടി രാഷ്ട്രത്തിന്റെ ചരിത്രവും സംസ്കാരവും അടിയറവു വക്കാന്‍ പറ്റില്ല.... ഇത് നമ്മള്‍ ഒന്നാണ് എന്ന ബോധത്തില്‍ വായിക്കുകയാണെങ്കില്‍ ശേരിയാനെന്നു മനസ്സിലാക്കാം ....!!
ഇനി മനുഷ്യ സ്നേഹത്തിന്റെ കാര്യം...ദിവസവും നമ്മുടെ നാട്ടില്‍ എത്രയോ കുട്ടികള്‍ പട്ടിണി മൂലം മരിക്കുന്നു .....ആദിവാസികളുടെ കാര്യം പറയാതിരിക്കുന്നതാണ് ഭേദം....നമ്മുടെ രാജ്യം കാക്കുന്ന ഭടന്മാര്‍ ദിവസവും മരിച്ചു വീഴുന്നു.. .സ്വന്തമായി കിടപ്പാടം പോലും ഇല്ലാത്ത ഇന്ത്യക്കാര്‍ പലസ്തീന്‍ ജനതയുടെ നൂറിരട്ടി വരും.... സ്വ
തന്ത്രതെക്കാള്‍ ഒരു നേരത്തെ ഭക്ഷണം ആവശ്യമായവര്‍ ലക്ഷങ്ങള്‍....അവര്‍ക്ക് വേണ്ടി ഇത് പോലെ ആരും കന്നുനീരോഴുക്കുന്നത് കണ്ടില്ല ! ഇനി മുസ്ലിം കുട്ടികളുടെ കാര്യമാണെങ്കില്‍ , കഴിഞ്ഞ ഒരാഴ്ചയില്‍ നൂറിലധികം ആളുകള്‍ (ഷിയാകള്‍) പാകിസ്ഥാനിലും ഇറാക്കിലും ആയി കൊല്ലപ്പെട്ടു.... അതില്‍ പകുതിയില്‍ അധികവും കുട്ടികളും സ്ത്രീകളും ...കല്യാണത്തില്‍ പങ്കെടുതുകൊണ്ടിരിക്കുന്നവര്‍ , മുഹ്ഹരം ആഘോഷത്തില്‍ പങ്കെടുത്തവര്‍... അതിനെ പറ്റി ആരും ഒന്നും ഷെയര്‍ ചെയ്തു കണ്ടില്ല ! ആരും കുട്ടികളുടെ ചോരയില്‍ കുതിര്‍ന്ന ഫോട്ടോ ഇട്ടു കണ്ടില്ല !!! അതോ അവര്‍ മനുഷ്യന്മാര്‍ അല്ലെന്നുണ്ടോ ?
നമുക്ക് ഒന്നായി പ്രാര്‍ത്ഥിക്കാം എല്ലാവര്ക്കും വേണ്ടി , മരിച്ചു വീഴുന്ന നിരപരാധികള്‍ക്കും ,കഷ്ടപെടുന്നവര്‍ക്കും ,പാര്ശ്വവല്‍കരിക്കപെടവര്‍ക്കും ,നിസ്സഹായരയവര്‍ക്കും എല്ലാവര്ക്കും വേണ്ടി .....
ലോകാ: സമസ്താ: സുഖിനോ ഭവന്തു .........